ദുരന്ത ബാധിതര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ഇന്‍ഷുറന്‍സ് ലഭിക്കും
തൊടുപുഴ: പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (പി.എം.ജെ.ഡി.വൈ), ജീവന്‍ ജ്യോതി യോജന (പി.എം.ജെ.ജെ.ബി.വൈ), സുരക്ഷാ ബീമ യോജന (പി.എം.എസ്.ബി.വൈ) എന്നിവ പ്രകാരം ബാങ്ക് അക്കൗണ്ട് ഉള്ള ദുരന്തബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
റുപ്പെ ഡെബിറ്റ് കാര്‍ഡ് ഉള്ള പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് സ്‌കീമില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ലഭിക്കുക. അക്കൗണ്ട് ഉടമ മരണപ്പെട്ടാലോ പൂര്‍ണമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ അനന്തര അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കും. ഭാഗിക വൈകല്യമാണ് സംഭവിക്കുന്നതെങ്കില്‍ 50,000 രൂപയാണ് ലഭിക്കുക. ഡെബിറ്റ് കാര്‍ഡ് പ്രാബല്യത്തിലുണ്ടായിരിക്കുകയും മരണം അല്ലെങ്കില്‍ അപകടം സംഭവിക്കുന്നതിന് 90 ദിവസത്തിനുള്ളില്‍കാര്‍ഡ് ഉപയോഗിച്ച് ഒരുതവണയെങ്കിലും സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഇടപാടു നടത്തിയിരിക്കണം എന്നിവയാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിനുള്ള നിബന്ധന. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി യോജന അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപവരെയാണ് മരണപ്പെട്ടാലോ പൂര്‍ണതോതില്‍ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ലഭിക്കുക. ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപവരെ ലഭിക്കും. 2014-15 കാലയളവില്‍ ജന്‍ധന്‍ യോജന അക്കൗണ്ടില്‍ ചേര്‍ന്നവര്‍ക്ക് 30,000 രൂപയുടെ ആനുകൂല്യവും ലഭിക്കും. ജില്ലയില്‍ പ്രകൃതി ക്ഷോഭത്തെതുടര്‍ന്ന് മരണപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തവരുടെ ബന്ധുക്കള്‍ എവിടെയാണ് അക്കൗണ്ട് ചേര്‍ന്നത് ആ ബങ്ക് ശാഖകളില്‍ ബന്ധപ്പെട്ടാല്‍ ആനുകൂല്യം ലഭിക്കും. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പൊതുവില്‍ ലഭ്യമായ ഇന്‍ഷുറന്‍സ് സംരക്ഷണമാണ് ഇത്. മിക്ക ബാങ്കുകളും അക്കൗണ്ടുടമകള്‍ക്ക് വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നുണ്ട്. അതേക്കുറിച്ച് അറിയാന്‍ ബാങ്കുകശാഖകളുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."