നൂറുമേനിയില്‍ 33 സ്‌കൂളുകള്‍ ഒന്‍പതെണ്ണം സര്‍ക്കാര്‍ സ്‌കൂളുകള്‍
കോഴിക്കോട്: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി നേടിയത് 33 സ്‌കൂളുകള്‍. ഇതില്‍ ഒന്‍പതെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്.
15 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഒന്‍പത് എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം നേടിയ വിദ്യാലയം എന്ന നേട്ടം ചാലപ്പുറം ഗവണ്‍മെന്റ് ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തമായി. 377 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.
നൂറുമേനി കൈവരിച്ച മറ്റ് ഗവണ്‍മെന്റ് സ്‌കൂളുകള്‍: ഓര്‍ക്കാട്ടേരി കെ.കെ.എം.ജി എച്ച്.എസ്.എസ് (215 കുട്ടികള്‍), കക്കോടി ജി.എച്ച്.എസ് ( 82), വടകര വന്‍മുഖം ജി.എച്ച്.എസ് (37), കല്ലായി ജി.ജി.എച്ച്.എസ്.എസ് (33), പറയഞ്ചേരി ജി. ജി.എച്ച്.എസ് (31), കോഴിക്കോട് ഗവ.എച്ച്.എസ്.എസ് ഈസ്റ്റ് ഹില്‍ (22), അഴിയൂര്‍ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (20), കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ( 19).
എയ്ഡഡ് സ്‌കൂളുകളില്‍ നാദാപുരം ടി.ഐ.എം.ജി.എച്ച്.എസ്.എസ് (279), വടകര സെന്റ് ആന്റണീസ് ജി.എച്ച്.എസ് (246), കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്.എസ്.എസ് (159), വിളങ്ങോട് സെന്റ് ജോര്‍ജ്് എച്ച്.എസ്.(147), കല്ലനോട് സെന്റ്‌മേരീസ് എച്ച്.എസ്.(127), പാടത്തുംകടവ് ഹോളി ഫാമിലി എച്ച്.എസ് (86), ചേളന്നൂര്‍ എ.കെ.കെ.ആര്‍ ബോയ്‌സ് എച്ച്.എസ്( 57), മരഞ്ചാട്ടി മേരിഗിരി എച്ച്.എസ് (45), പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് (31) എന്നീ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.
അണ്‍ എയിഡഡ് സ്‌കൂളുകളില്‍ വടകര ശ്രീ നാരായണ എച്ച്.എസ്.എസ് (159), കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് (148), ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ( 141), ചിന്മയ ഇ.എം. എച്ച്.എസ്.എസ് (100), കാപ്പാട് ഇലാഹിയ ( 96), ഓമശേരി വാദിഹുദ (72), ജെ.ഡി.ടി ഇസ്ലാം ഇഖ്‌റ ഇ.എച്ച്.എസ്.എസ്(72), പരപ്പന്‍പൊയില്‍ എന്‍.ഐ.ആര്‍.എച്ച്.എസ് (56) നന്മണ്ട എസ്.വി.ഇ.എച്ച്.എസ്.എസ്(51),
മടവൂര്‍ സി.എം സെന്റര്‍ എച്ച്.എസ് (50), മാവൂര്‍ ക്രസന്റ് പബ്ലിക് സ്‌കൂള്‍ (50), പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇ. എച്ച്.എസ്.എസ് (22), കൊളത്തറ കാലിക്കറ്റ് ഓര്‍ഫനേജ് എച്ച്.എസ്(21), കല്ലുരൂട്ടി അല്‍ ഇര്‍ഷാദ് എച്ച്.എസ് (19), കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ് ( 17) എന്നിവയും ജില്ലയില്‍ നൂറ് ശതമാനം വിജയം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."