HOME
DETAILS
MAL
റിയ ജയിലില്‍ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുക 29ന്
backup
September 25 2020 | 03:09 AM
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലിലുള്ള നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി വീണ്ടും നീട്ടി. കഴിഞ്ഞ ദിവസം മുംബൈയിലെ മഴകാരണം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നലത്തേയ്ക്കു നീട്ടിയിരുന്ന കോടതി ഇന്നലെ ഇത് ഈ മാസം 29ലേക്കു മാറ്റി. അതോടെ, അതുവരെ റിയ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുമെന്നു വ്യക്തമായി. നേരത്തെ ഇവരുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ ആറുവരെ നീട്ടിയിരുന്നു. നേരത്തെ റിയ സമര്‍പ്പിച്ചിരുന്ന ആദ്യ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ കസ്റ്റഡി നീട്ടിനല്‍കി. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. താന്‍ നിരപരാധിയാണെന്നും കേസില്‍ തനിക്കെതിരേ തെളിവുകളില്ലെന്നും ജാമ്യാപേക്ഷയില്‍ റിയ ചക്രവര്‍ത്തി വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നു നേരത്തെ ആരോപണമുയരുകയും ചെയ്തിരുന്നു.
അതേസമയം, സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ എന്തുകൊണ്ട് കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യുന്നില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കങ്കണയ്ക്കെതിരേ ഇതുമായി ബന്ധപ്പെട്ട് വിഡിയോ അടക്കം പുറത്തുവന്നിട്ടും എന്തുകൊണ്ടാണ് അവരെ ചോദ്യം ചെയ്യാത്തതെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇതേ ചോദ്യവുമായി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്കായി സംസാരിക്കുന്നതുകൊണ്ടാണോ അവര്‍ക്കു കേസില്‍ ഇളവുനല്കുന്നതെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."