പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടി ഐ.ടി വിദഗ്ധരും
വടകര: ഓര്‍ക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിലെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കുട്ടി ഐ.ടി വിദഗ്ധര്‍ സജ്ജമായി.
വിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കൈറ്റ് ആസൂത്രണം ചെയ്ത കുട്ടികളുടെ കൂട്ടായ്മയായ 'ലിറ്റില്‍ കൈറ്റ്സ്' അംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കുക. സാങ്കേതിക വൈദഗ്ധ്യമുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെ കുറിച്ച് ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളില്‍ നേതൃപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുകയാണ് ലിറ്റില്‍ കൈറ്റ്സിലൂടെ.
ഭാഷാ കംപ്യൂട്ടിങ്ങ്, ഡിജിറ്റല്‍ ഉല്പന്നങ്ങളുടെ നിര്‍മാണം, വിവരവിനിമയ സാങ്കേതിക വിദ്യയുടെ നവീന മേഖലകള്‍ പരിചയപ്പെടുക, പുതു തലമുറ സാങ്കേതിക ഉപകരണങ്ങള്‍ പരിചയപ്പെടുകയും അവ ഉപയോഗിച്ച് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക തുടങ്ങി വിവിധോദ്ദേശങ്ങളാണ് പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.
അംഗങ്ങള്‍ക്കുള്ള ശില്പശാല പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു. ജയദീപ്, വി.കെ സതീശന്, കെ.പി ശ്രീജേഷ്, അനിത സി.കെ, ഷീഗേഷ് നേതൃത്വം നല്കി. ഷിന്‍സിയ സ്വാഗതവും മെര്വിന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."