HOME
DETAILS
MAL
മകന്റെ വിജയം കാണാന്‍ അച്ഛനില്ല
backup
May 05 2017 | 22:05 PM
നീലേശ്വരം: മകന്റെ മികച്ച വിജയമായിരുന്നു എന്നും മടിക്കൈ പുളിക്കാലിലെ മധുവിന്റെ ആഗ്രഹം. എന്നാല്‍ അച്ഛന്റെ ആഗ്രഹം മകന് പി.കെ മിഥുന് സഫലമാക്കിയപ്പോള്‍ അതു കാണാന്‍ മധുവില്ല. പന്ത്രണ്ടു ദിവസം മുന്‍പാണു മധു വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചത്. മേക്കാട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ മിഥുന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസോടെയാണ് എസ്.എസ്.എല്‍.സി പാസായത്. ഓരോ പരീക്ഷ കഴിഞ്ഞു വരുമ്പോഴും വിവരങ്ങള്‍ തിരക്കുമായിരുന്ന മധു മകന് മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലുമായിരുന്നു. മാലതിയാണ് മിഥുന്റെ മാതാവ്. എരിക്കുളം സ്കൂള്‍ വിദ്യാര്‍ഥി നിഥിന് സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."