HOME
DETAILS
MAL
അഞ്ചു ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി
backup
May 12 2019 | 20:05 PM
നെടുമ്പാശ്ശേരി: അഞ്ചു ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് പിടിയിലായി. ശനിയാഴ്ച രാത്രി 12ന് ക്വലാലംപൂരിലേക്ക് പുറപ്പെട്ട മലിന്‍ഡോ എയര്‍ വിമാനത്തില്‍ പോകാനെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ സലാം എന്ന യാത്രക്കാരനാണ് കറന്‍സിയുമായി പിടിയിലായത്.
22,000 സൗദി റിയാല്‍ ഇയാള്‍ വിവിധ പോക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. സുരക്ഷാ പരിശോധനക്കിടെ സി.ഐ.എസ്.എഫ് ആണ് കറന്‍സി പിടികൂടിയത്. പിന്നീട് ഇയാളെ കസ്റ്റംസിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."