HOME
DETAILS
MAL
ലൈഫ് മിഷന് ക്രമക്കേട്: സി ബി ഐ കേസെടുത്തു
backup
September 25 2020 | 10:09 AM
തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടില്‍ സി.ബി.ഐ കേസെടുത്തു. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
പ്രാഥമികമായി വിദേശത്തുനിന്ന് വന്ന പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചതായുള്ള ആരോപണത്തിലാണ് കേസ്. കൊച്ചിയില്‍ പ്രത്യേക കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."