'ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി'യെന്ന പേരില്‍ കാന്തപുരം ഗള്‍ഫ് രാഷ്ട്രങ്ങളില്‍- ആരും വഞ്ചിതരാവരുതെന്ന് പൂക്കോയ തങ്ങള്‍
മനാമ: 'ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി'യെന്ന വ്യാജ പദവി ഉപയോഗിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നു.
വിദേശ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാന്തപുരം അനുകൂല സംഘടനകളുടെ കീഴില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിക്ക് സ്വീകരണം എന്ന പേരിലാണ് ഇതിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എന്നാല്‍ കാന്തപുരം യഥാര്‍ത്ഥ ഗ്രാന്റ് മുഫ്തിയല്ലെന്നും വിശുദ്ധ റമദാനില്‍ പോലും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും യു.എ.ഇ സുന്നി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങള്‍ അറിയിച്ചു.
Read more at: കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി നേതൃത്വം
വര്‍ഷങ്ങളായി ഇന്ത്യയിലെ ബറേല്‍വി നേതൃത്വമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ തിരഞ്ഞെടുത്തുവരുന്നത്. മുന്‍ ഗ്രാന്‍ഡ് മുഫ്തി താജുശ്ശരീഅ മുഫ്തി അഖ്തര്‍ റസാഖാന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ ഗ്രാന്റ് മുഫ്തിയെ അവര്‍ പ്രഖ്യാപിക്കാനിരിക്കെ, കാന്തപുരം വിഭാഗം സുന്നികളുടെ വിദ്യാര്‍ത്ഥി സംഘടന, അവരുടെ നേതാവായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ഗ്രാന്റ് മുഫ്തിയായി വാഴിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു.
കാന്തപുരത്തെ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയായി അവതരിപ്പിക്കുന്ന വിഘടിത സംഘടനകളുടെ പ്രസ് റിലീസുകള്‍ അപ്പടി പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍, വിഘടിതരുടെ ചൂഷണത്തിന് കരുവാക്കപ്പെടുകയാണെന്നും അവര്‍ അക്കാര്യം തിരിച്ചറിയണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."