മരണത്തിലും അവര്‍ ഒരുമിച്ചു; കൂട്ടുപിരിയാത്ത അന്ത്യയാത്രയും
ജിദ്ദ: അവിടെ കൂടിനിന്നവരെല്ലാം അവരുടെ സങ്കടം ഒരിറ്റുകണ്ണീര്കൊണ്ട് മറയ്ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ദമാം-കോബാര്‍ ഹൈവയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് കൂട്ടുകാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി.
കാര്‍ നിയന്ത്രണം വിട്ട് മ റിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന് മുഹമ്മദ് സനദ് (22) വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന് അന്സിഫ് (22) താനൂര്‍ കുന്നുംപുറം സ്വദേശി സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന് മുഹമ്മദ് ശഫീഖ് (22) എന്നിവരുടെ മൃതദേഹങ്ങള്‍ ദമാം 91 ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച വൈകുന്നേരം ആണ് ഖബറടക്കിയത്.
നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ ആണ് സമൂഹ്യ പ്രവര്‍ത്തകര്‍ തുടര്‍നടപടികള്‍ക്കായുള്ള രേഖകളെല്ലാം വേഗത്തില്‍ ശരിയാക്കിയത്.
ഇന്നലെ രാവിലെ കേട്ട അപകട വാര്‍ത്ത ദമാമിലെ പ്രവാസി സമൂഹത്തിന് വിശ്വസിക്കാനായിരുന്നില്ല. കുടുംബത്തോടൊപ്പം ദമാമില്‍ ദീര്‍ഘകാലമായി കഴിയുന്നവരാണ് മൂവരും. ഉറ്റ സുഹൃത്തുക്കളായ ഇവര്‍ മിക്ക ദിവസങ്ങളിലും നേരില്‍ കാണാന്‍ സമയവും കണ്ടെത്തിയിരുന്നു.
അന്സിഫ്, ശഫീഖ് എന്നിവരെ അവരുടെ ജോലി സമയം കഴിഞ്ഞതിനുശേഷം ഒപ്പം കൂട്ടിയാണ് സനദ് സഊദി ദേശീയദിന ആഘോഷങ്ങളില്‍ പങ്കുചേരാനായി കാറില്‍ പോയത്. ഇവരുടെ മരണ വാര്‍ത്ത കേട്ട് സുഹൃത്തുക്കളും ബന്ധുക്കളും ദമാം ആശുപത്രിക്ക് മുന്നില്‍ ഓടിയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."