പ്രളയബാധിത ഉപജില്ലകള്‍ക്ക് കുന്നംകുളത്തിന്റെ കൈത്താങ്ങ്
കുന്നംകുളം: ജില്ലയിലെ പ്രളയബാധിത ഉപജില്ലകള്‍ക്ക് കുന്നംകുളം ഉപജില്ലയുടെ കൈത്താങ്ങ്. കുന്നംകുളം ഉപജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ കോഡിനേറ്റര്‍മാരുടെ സഹകരണത്തോടെ സമാഹരിച്ച പഠനോപകരണങ്ങളാണു ജില്ലയിലെ പ്രളയബാധിത ഉപജില്ലകള്‍ക്കു നല്‍കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ 16,000ത്തോളം വരുന്ന നോട്ടുപുസ്തകങ്ങളും അത്രതന്നെ പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കുട, ടിഫിന്‍ ബോക്‌സ്, ബാഗ് എന്നിവയുമാണു സ്വരൂപിച്ചിരിക്കുന്നത്. കുന്നംകുളം എ.ഇ.ഒ പി. സച്ചിദാനന്ദന്‍, സീനിയര്‍ സൂപ്രണ്ട് സുധീര്‍, അഡി. ഓഫിസര്‍ ഷമീം ഖാന്‍, മറ്റ് ഓഫിസര്‍മാര്‍, ജീവനക്കാര്‍, വിദ്യാലയങ്ങളിലെ ഓഫിസ് അസിസ്റ്റന്റ് ജോസ്, സൂരജ്, സുധീപ്, റെനി, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇനങ്ങള്‍ വേര്‍തിരിച്ചു വിതരണത്തിന് ഒരുക്കിയത്.
ഇന്നു രാവിലെ 11.30നു സാധനങ്ങളുമായി വാഹനം പുറപ്പെടും. മാള, ഇരിങ്ങാലക്കുട, തൃശൂര്‍ വെസ്റ്റ്, വല്ലപ്പാട്, ചാവക്കാട് എന്നീ ഉപജില്ലകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."