യു.എന്നില്‍ എത്രകാലം ഇന്ത്യയെ പുറത്തുനിര്‍ത്താനാകും? കൊവിഡ് പോരാട്ടത്തില്‍ യു.എന്‍ എവിടെ?
ന്യൂഡല്‍ഹി: യു.എന്നില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രകഷാസമിതിയില്‍ നിന്ന് ഇന്ത്യയെ എത്രകാലം പുറത്തുനിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഡിയോ കോണ്‍ഫറന്‍സിലൂടെ യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ എത്രകാലം അതിന് വേണ്ടി കാത്തിരിക്കേണ്ടി വരും?. യു.എന്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയില്‍ നിന്ന് എത്രകാലം തങ്ങളെ പുറത്തുനിര്‍ത്താനാകുമെന്നും മോദി ചോദിച്ചു. യു.എന്നില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദുര്‍ബലരായിരുന്നപ്പോള്‍ തങ്ങള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോള്‍ ഭീഷണിയും ഉയര്‍ത്തിയില്ല. യു.എന്‍ സമാധാന പാലന സംഘത്തിലേക്ക് ഇന്ത്യ സൈനികരെ അയക്കുന്നുണ്ട്. സമാധാന പാലനത്തിനിടെ ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടപ്പെട്ട രാജ്യമാണ് ഇന്ത്യ. രാജ്യം യു.എന്നിന് നല്‍കിയ സംഭാവനകള്‍ കാണുമ്പോള്‍ എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്, സഭയില്‍ തങ്ങള്‍ക്ക് വിപുലമായ പങ്കാളിത്തം ലഭിക്കണമെന്നാണെന്നും മോദി പറഞ്ഞു.യു.എന്നിന്റെ കഴിഞ്ഞ 75 വര്‍ഷത്തെ പ്രകടനത്തെ വിലയിരുത്തുകയാണെങ്കില്‍ നിരവധി നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. അതേസമയം ഗൗരവമായ ആത്മപരിശോധന നടത്തേണ്ട സമയങ്ങളുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ 8-9 മാസങ്ങളായി ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിക്കെതിരേ പേരാടിക്കൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ യു.എന്‍ വിടെയാണെന്നും മോദി ചോദിച്ചു. ഈ മഹാമാരിയുടെ സമയത്തു പോലും ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ 150 ലേറെ രാജ്യങ്ങളിലേക്ക് അവശ്യ മരുന്നുകള്‍ അയച്ചു. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യം എന്ന നിലയില്‍ താന്‍ ഇന്ന് ഒരു ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്- ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണക്ഷമതയും ഈ അപകടസന്ധിയില്‍ മാനവികതയെ സഹായിക്കാന്‍ തങ്ങള്‍ ഉപയോഗപ്പെടുത്തും- മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."