HOME
DETAILS

ബധിരനും അയല്‍ക്കാരനും

  
backup
September 27 2020 | 01:09 AM

masnavi

കേള്‍വിശക്തി കുറേശ്ശയായി കുറഞ്ഞുവരുന്ന ഒരാള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് തുറന്നു സമ്മതിക്കാന്‍ അഭിമാനം അയാളെ അനുവദിച്ചില്ല. തന്റെ കേള്‍വിക്ക് ഒരു കുഴപ്പവുമില്ല എന്ന് അയാള്‍ ഭാവിച്ചു.
ഒരു ദിവസം അയാളുടെ ഒരു സുഹൃത്ത് വീട്ടില്‍ വന്ന് അയല്‍വാസിയായ വൃദ്ധന് സുഖമില്ല എന്നും അദ്ദേഹത്തെ ചെന്നു കാണുന്നത് മര്യാദ ആയിരിക്കുമെന്നും അറിയിച്ചു. സുഹൃത്ത് ഉച്ചത്തില്‍ ആണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് പറഞ്ഞ കാര്യം ബധിരന് ഏകദേശം മനസിലായി.
അന്നുതന്നെ വൃദ്ധനെ സന്ദര്‍ശിക്കാം എന്ന് ബധിരന്‍ സുഹൃത്തിന് ഉറപ്പു നല്‍കി. വൃദ്ധനെ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചായി പിന്നീട് ബധിരന്റെ ആലോചന.


രോഗിയായ വൃദ്ധന്റെ സംസാരം വളരെ ദുര്‍ബലമായിരിക്കും. പറയുന്നതൊന്നും മനസിലാവാന്‍ ഇടയില്ല. എന്ന് കരുതി പോവാതിരിക്കാന്‍ പറ്റുമോ? ചെന്നു കാണേണ്ടതും സുഖവിവരങ്ങള്‍ അന്വേഷിക്കേണ്ടതും അയല്‍വാസി എന്ന നിലയില്‍ തന്റെ കടമയാണ്.
വൃദ്ധന്റെ ചുണ്ടിലെ ചലനങ്ങള്‍ നോക്കി പറയുന്നതെന്താണെന്ന് ഏകദേശം മനസിലാക്കാം. അതിന് അനുസരിച്ച് ആവാം പ്രതികരണം.
എങ്കിലും തന്റെ ഭാഗം സുരക്ഷിതമാക്കുന്നതിനു വേണ്ടി രണ്ടുപേരും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള സംഭാഷണം ബധിരന്‍ മനസില്‍ ആലോചിച്ചുറപ്പിച്ചു.


'എങ്ങനെയുണ്ട്?' എന്ന് ഞാന്‍ ചോദിക്കും. അപ്പോള്‍ വൃദ്ധന്‍ പറയും: 'ദൈവത്തിനു സ്തുതി. സുഖമുണ്ട്.' അപ്പോള്‍ ഞാന്‍ പറയും: 'വളരെ നല്ല കാര്യം. ദൈവത്തിനു നന്ദി'. തുടര്‍ന്ന് ഞാന്‍ ചോദിക്കും: 'ഇന്ന് എന്താണ് കഴിച്ചത്?'. കിളവന്‍ പറയും: 'പച്ചക്കറി സൂപ്പ്. പിന്നെ ഒരു ഒരു ഗ്ലാസ് ബസ് മധുര പാനീയവും.' അപ്പോള്‍ ഞാന്‍ പ്രതികരിക്കും: 'വിശപ്പിന് അതു നല്ലതാണ്. വളരെ മനോഹരമായിരിക്കുന്നു.' പിന്നെ ഞാന്‍ ചോദിക്കും: 'ഏത് ഡോക്ടറെയാണ് കാണിച്ചത്?' വൃദ്ധന്‍ ഏതെങ്കിലും ഒരു ഡോക്ടറുടെ പേര് പറയും. അപ്പോള്‍ ഞാന്‍ ഞാന്‍ ചുമ്മാ തട്ടിവിടും: 'അതെ, അദ്ദേഹം തന്നെയാണ് ഏറ്റവും യോഗ്യന്‍'.


ഈ സംഭാഷണം പല തവണ പറഞ്ഞുറപ്പിച്ച് ബധിരന്‍ സമയം പാഴാക്കാതെ നേരെ വൃദ്ധന്റെ വീട്ടിലേക്ക് നടന്നു. വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചു രോഗിയുടെ സമീപത്ത് ഇരുന്നു. ബധിരന്‍ ദയാപൂര്‍വ്വം രോഗിയായ വൃദ്ധനോട് ആദ്യത്തെ ചോദ്യം ചോദിച്ചു: 'എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ നിങ്ങളുടെ അസുഖം എങ്ങനെയുണ്ട്?'.
വൃദ്ധന്‍ പറഞ്ഞു: 'ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയാണ്'.
ബധിരന്‍: 'വളരെ നല്ല കാര്യം. ദൈവത്തിനു നന്ദി'.


ബധിരന്‍ സന്തോഷത്തോടെ അടുത്ത ചോദ്യത്തിലേക്ക് കടന്നു: 'ഇന്ന് എന്ത് ആഹാരമാണ് കഴിച്ചത്?'
ആദ്യത്തെ ഉത്തരത്തില്‍ മനംനൊന്ത വൃദ്ധന്‍ ദേഷ്യത്തോടെ പറഞ്ഞു: 'വിഷം'.
ബധിരന്‍: 'വിശപ്പിന് അതു നല്ലതാണ്. മനോഹരമായിരിക്കുന്നു. ദൈവത്തിനു സ്തുതി'.
ഇതുംകൂടി കേട്ടതോടെ രോഗി കൂടുതല്‍ അസ്വസ്ഥനായി. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ സന്ദര്‍ശകന്‍ സംഭാഷണം തുടര്‍ന്നു: 'ഏത് ഡോക്ടറെയാണ് കാണിച്ചത്?'


കഠിനമായ വെറുപ്പോടെ വൃദ്ധന്‍ പറഞ്ഞു: 'കാലനെ. കാലനാണല്ലോ എല്ലാ രോഗങ്ങളും ശമിപ്പിക്കുന്നത്'.
സംഭാഷണം അവസാനിപ്പിച്ചു കൊണ്ട് ബധിരന്‍ പ്രകടമായ ആഹ്ലാദത്തോടെ: 'അതെ, അതു നന്നായി. അദ്ദേഹം തന്നെയാണ് ഏറ്റവും യോഗ്യനായ ഡോക്ടര്‍. ഇനി നിങ്ങള്‍ പൂര്‍ണ ആരോഗ്യത്തോടെ എഴുന്നേറ്റു നടക്കും എന്ന് ഉറപ്പ്. ഞാന്‍ വീണ്ടും വരാം'.
ബധിരന്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റു പതുക്കെ പുറത്തുകടന്നു. താന്‍ പാവം രോഗിയുടെ മനസില്‍ കോരിയിട്ട തീക്കനലിനെ കുറിച്ച് അവന് ഒന്നും അറിയില്ലല്ലോ.


അയല്‍വാസി എന്ന നിലയില്‍ ഉള്ള തന്റെ കടമ താന്‍ ഭംഗിയായി നിര്‍വഹിച്ചു എന്ന ചാരിതാര്‍ഥ്യത്തോടെ ബധിരന്‍ സംതൃപ്തനായി സ്വന്തം കുടിയിലേക്ക് മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago