ആന്ധ്രയിലൊരു 'യോഗി'യെ സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍
ഹൈദരാബാദ്: വര്ഗീയവിദ്വേഷമുയര്ത്തുന്ന പ്രസംഗവും പ്രവൃത്തിയുമായി ഉത്തരേന്ത്യ പിടിച്ചെടുത്ത യോഗി ആദിത്യനാഥിനെപ്പോലെ വര്‍ഗീയവാദിയായ സന്യാസിയെ ആന്ധ്രയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ചുക്കാനേല്പ്പിക്കാന് സംഘ്പരിവാര്‍ നീക്കം. അതിനു പറ്റിയ ഒരാളെത്തന്നെ അവര്‍ കണ്ടെത്തുകയും ചെയ്തു.
കടുത്ത മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വര്‍ഗീയപ്രസംഗം നടത്തിയതിനു ആന്ധ്രപൊലിസ് നാടുകടത്തിയ ശ്രീപീഠം മഠത്തിലെ സ്വാമി പരിപൂര്‍ണാനന്ദയെ തുരുപ്പുശീട്ടാക്കാനാണു പരിപാടി. ആന്ധ്രയില്‍ പ്രവേശിക്കുന്നതിനുള്ള പൊലിസ് വിലക്ക് ഹൈദരാബാദ് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കിയപ്പോള്‍ സംഘ്പരിവാര്‍ സംഘടനകള്‍ സ്വാമിക്കു വന്‍ സ്വീകരണമാണു നല്‍കിയത്.
ആന്ധ്രയില്‍ ബി.ജെ.പിക്കു ശക്തനായൊരു നേതാവുവേണം. യോഗി ആദിത്യനാഥിനെപ്പോലെ ആത്മീയരംഗത്തു കൂടിയുള്ളയാളാകണം അദ്ദേഹം. ആ മോഹം നിറവേറ്റാന്‍ സ്വാമി പരിപൂര്‍ണാനന്ദ തയാറായിക്കഴിഞ്ഞുവെന്ന് ബി.ജെ.പി എം.എല്‍.എ എന്‍.വി.എസ്.എസ് പ്രഭാകര്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ സ്വാമി പരിപൂര്‍ണാനന്ദയെ ലോക്സഭയിലേയ്ക്കോ രാജ്യസഭയിലേയ്ക്കോ സ്ഥാനാര്‍ത്ഥിയാക്കാനാണു നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."