HOME
DETAILS

ജൂത വിരുദ്ധ പരാമര്‍ശം: ഖറദാവിയുടെ ഫത്വ ഉള്‍ക്കൊള്ളുന്ന ആപിന് ഗൂഗിളിന്റെ വിലക്ക്

  
backup
May 14 2019 | 21:05 PM

%e0%b4%9c%e0%b5%82%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%96%e0%b4%b1

 

റിയാദ്: ജൂതവിരുദ്ധ പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വകള്‍ ഉള്‍കൊള്ളുന്ന ആപ്പിന് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തി. ബ്രദര്‍ഹുഡ് ആത്മീയ നേതാവായ ഖറദാവിയാണ് ഇതില്‍ ആമുഖവും എഴുതിയിരിക്കുന്നത്. യൂറോപ്യന്‍ മുസ്‌ലിംകളെ ലക്ഷ്യമാക്കി പുറത്തിറക്കിയ 'യൂറോ ഫത്‌വ' ആപ്പിനാണ് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തിയത്.


ഡബ്ലിന്‍ ആസ്ഥാനമായി യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്‍ഡ് റിസേര്‍ച്ച് (ഇ സി എഫ് ആര്‍)ആണ് ആപ് പുറത്തിറക്കിയത്. ഖറദാവി നേതൃത്വം നല്‍കുന്ന സ്വകാര്യ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ആണ് ഇ.സി.എഫ്.ആര്‍. ആപ്പിന്റെ ആമുഖത്തിലെ കുറിപ്പില്‍ ജൂതന്മാരെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ അവര്‍ക്ക് അപമാനമുണ്ടാക്കിയെന്നാണ് ഉയര്‍ത്തുന്ന വാദം. ഖറദാവി നേരത്തേ ജൂതര്‍ക്കെതിരേയും ഇസ്‌റാഈലിനെതിരേയും നടത്തിയ ഫത്‌വകള്‍ ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.


ഇസ്രാഈലിനെതിരേ ചാവേര്‍ സ്‌ഫോടനം നടത്തണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 2012 മുതല്‍ ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങള്‍ ഖറദാവിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മുസ്‌ലിം ബ്രദര്‍ ഹുഡ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അനുകൂലിക്കുകയും ചെയ്തതിന്റെ പേരില്‍ 2017 മുതല്‍ സഊദി അറേബ്യ, യു.എ. ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ മുസ്‌ലിം ബ്രദര്‍ ഹുഡിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ട്രംപ് ഭരണകൂടം തയാറെടുക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂസുഫുല്‍ ഖറദാവിക്ക് 2011ല്‍ അയര്‍ലണ്ടും പ്രവേശനാനുമതി നിഷേധിച്ചിരുന്നു. 2009 മുതല്‍ അദേഹത്തിന്റെ അമേരിക്കന്‍ വിസ റദ്ദ് ചെയ്ത് അമേരിക്ക ഉത്തരവിട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  3 days ago