അസം: സിലബസില്‍നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയത് വിവാദത്തില്‍
പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷം
ഗുവാഹത്തി: പ്ലസ്ടു സിലബസില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദത്തില്‍. എന്‍.ഡി.എ സര്‍ക്കാരിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി.
കൊവിഡ് പശ്ചാത്തലത്തില്‍ പഠന ഭാരം 30 ശതമാനം കുറയ്ക്കുന്നതിന്റെ പേരിലാണ് അസം ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ നീക്കം. നെഹ്‌റുവിന്റെ സംഭാവനകള്‍, അയോധ്യ തര്‍ക്കം, ഗുജറാത്ത് കലാപം തുടങ്ങിയ പാഠഭാഗങ്ങളാണ് 12ാം ക്ലാസിലെ സിലബസില്‍ നിന്ന് ഒഴിവാക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകള്‍ അടങ്ങുന്ന പാഠഭാഗം സിലബസില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെ
ട്ട് പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന് കത്തുനല്‍കി. പഠനഭാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഒഴിവാക്കാന്‍ പാഠഭാഗങ്ങള്‍ തെരഞ്ഞെടുത്ത രീതിയാണ് സംശയത്തിനിടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റുവിന്റെ വിദേശ നയങ്ങളും ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാഓ കാംപയിന്‍ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങളുമാണ് ഒഴിവാക്കിയത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."