സ്‌കൂളുകളില്‍ ജലമണി നടപ്പാക്കാന്‍ ഉത്തരവ്
പുതുക്കാട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ജലമണി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കൃത്യമായ ഇടവേളകളില്‍ കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ സമയം നല്‍കുന്നതിനാണ് ജലമണിയടിക്കുന്നത്.
ഇതുസംബന്ധിച്ച് സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വീടുകളില്‍ ഈ സമ്പ്രദായം പാലിക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദേശം നല്‍കാന്‍ അതത് സ്‌കൂളുകളുടെ പ്രധാനാധ്യാപകരെ ചുമതലപ്പെടുത്തിയതായും സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളിലും പദ്ധതി തുടരുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വെള്ളം കൃത്യമായി കുടിക്കാത്തത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ജലമണി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."