പ്രളയത്തിനുകാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയെന്ന് ശാസ്ത്രജ്ഞന്‍
കൊച്ചി: സംസ്ഥാനം അടുത്തിടെ സാക്ഷ്യംവഹിച്ച മഹാപ്രളയത്തിനുകാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയെന്ന് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്ഥ പഠനവിഭാഗം തലവന്‍ ഇഗ്നേഷ്യസ് കുഞ്ഞുമോന്‍.
ഈ വര്‍ഷം ജൂണ്‍ ആറിന് തന്നെ മഴ കൂടുതല്‍ ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഓഗസ്റ്റ് ആറിന് പെയ്ത മഴ ഡാമുകള്‍ നിറയുമെന്ന മുന്നറിയിപ്പായിരുന്നു. മഴയുടെ ട്രെന്‍ഡ് മനസ്സിലാക്കാന്‍ സാധിച്ചില്ല.
എത്രത്തോളം മഴ ലഭിക്കുമെന്നും മനസ്സിലാക്കാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴയുടെ അളവ് കൂടുന്നതിന് മുന്‍പുതന്നെ ഡാമുകള്‍ തുറക്കേണ്ടതായിരുന്നു. ഡാം മാനേജ്‌മെന്റിന് സംഭവിച്ച വീഴ്ച തന്നെയാണിത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് വിവിധ മുന്നറിയിപ്പുകളുണ്ടായിരുന്നു. ഇതിന് കാര്യമായ പരിഗണന നല്‍കാതിരുന്നത് പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
കാലാവസ്ഥ പ്രവചനം സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക മേഖലയിലുണ്ടാകുന്ന പുരോഗതി സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നത് തിരിച്ചടിയാണെന്നും സെമിനാറില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാലയിലെ കാലാവസ്ഥ പഠനവിഭാഗവും കേരള മത്സ്യതൊഴിലാളി ഐക്യവേദിയും സംയുക്തമായി സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'പ്രളയം മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങളും സമീപനവും' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."