HOME
DETAILS
MAL
നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്: മന്ത്രി എം.എം മണി
backup
May 06 2017 | 19:05 PM
ഈരാറ്റുപേട്ട: നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും മന്ത്രി എം.എം മണി. ഈരാറ്റുപേട്ട നഗരസഭ നിര്‍മ്മിക്കുന്ന ഹൈജീനിക് മാര്‍ക്കറ്റ് കോംപ്ലക്സിന്റെയും നഗരസഭ മന്ദിരത്തിന്റെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്മാന് റ്റി.എം റഷീദ് അധ്യക്ഷത വഹിച്ചു.
കുര്യാക്കോസ് ജോസഫ്, വി.എം സിറാജ്, വി.പി നാസര്‍, നിസാര്‍ കുര്‍ബാനി, അന്‍വര്‍ അലിയാര്, സുബൈര്‍ വെള്ളാപ്പള്ളി, എ.എം.എ ഖാദര്‍, ഇ. കെ മുജീബ്, വി.പി ലത്തീഫ് ,എം.എച്ച് ഷനീര്‍, വി.കെ കബീര്‍ കെ.റ്റി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."