HOME
DETAILS
MAL
ഉത്തേജകം: സിബല്‍ ഒസ്കാനിന് ഒളിംപിക് മെഡല്‍ നഷ്ടമാകും
backup
July 23 2016 | 19:07 PM
ലോസന്നെ: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട തുര്‍ക്കിയുടെ ഭാരോദ്വഹന താരം സിബല്‍ ഒസ്കാനിന് ഒളിംപിക് വെള്ളി മെഡല്‍ നഷ്ടമാകും. 2008 ബെയ്ജിങ് ഒളിംപിക്സിലാണ് ഒസ്കാന്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി നേടിയത്.
താരത്തിനു വിലക്കേര്‍പ്പെടുത്തിയതായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. 2008, 2012 ഒളിംപിക്സുകളില്‍ പങ്കെടുത്തപ്പോള്‍ നടത്തിയ ഉത്തേജക പരിശോധനയുടെ സാംപിളുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് താരം നിരോധിത മരുന്നു ഉപയോഗിച്ചതായി തെളിഞ്ഞത്.
നിരോധിത രാസവസ്തുവായ സ്റ്റനോസോളോളിന്റെ അംശങ്ങളാണ് സാംപിളുകളില്‍ നിന്നു കണ്ടെത്തിയത്. ഇതു സ്റ്റിറോയിഡായി ഉപയോഗിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."