നാം മുന്നോട്ട് പരിപാടി പാര്‍ട്ടി ചാനലിന്: ന്യായീകരണവുമായി പി.ആര്‍.ഡി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ട് സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള കൈരളി ടി.വിക്ക് നല്‍കിയതിന് ന്യായീകരണവുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്.
നഗരത്തില്‍ ഷൂട്ടിങ് ഫ്‌ളോറും ചിത്രീകരണ സംവിധാനവും പോസ്റ്റ് പ്രൊഡക്ഷന്‍ സൗകര്യവുമുള്ള ടെലിവിഷന്‍ ചാനലുകള്‍, പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നിവരില്‍ നിന്ന് പരിപാടിയുടെ സാങ്കേതിക നിര്‍വഹണത്തിന് താല്‍പര്യപത്രം ക്ഷണിച്ചിരുന്നു.
എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് രണ്ടര മണിക്കൂര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ലഭ്യമാക്കാനാവില്ലെന്ന് സിഡിറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കൈരളിക്ക് പരിപാടിയുടെ നിര്‍മാണചുമതല കൈമാറാന്‍ തീരുമാനിച്ചതെന്ന് ഐ ആന്‍ഡ് പി.ആര്‍.ഡി വിശദീകരിക്കുന്നു.
എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണവും നാം മുന്നോട്ട് പരിപാടിയുടെ ചിത്രീകരണവും നടക്കുന്നത് സിഡിറ്റിന്റെ ഫ്‌ളോറിലാണ്. ഇക്കാരണത്താല്‍ 'നാം മുന്നോട്ടി'ല്‍ പങ്കെടുക്കുന്ന അതിഥികളുടെ സമയം ഫ്‌ളോറിന്റെ ലഭ്യതയ്ക്കനുസരിച്ച് ക്രമപ്പെടുത്തേണ്ടതായി വന്നു.
ഇത് ചിത്രീകരണത്തിന് അസൗകര്യമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥലം തേടിയതെന്നും ഐ ആന്‍ഡ് പി.ആര്‍.ഡി അധികൃതര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."