ബഷാറിനെ വധിക്കാന്‍ ട്രംപ് പദ്ധതിയിട്ടെന്ന് ബോബ് വുഡ്വാര്ഡിന്റെ പുസ്തകം
വാഷിങ്ടണ്‍: സിറിയയില്‍ രാസായുധ ആക്രമണം നടത്തിയതിന് പിന്നാലെ പ്രസിഡന്റ് ബഷാറുല്‍ അസദിനെ വധിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ യു.എസ് മാധ്യമപ്രവര്ത്തകന് ബോബ് വുഡ്വാര്ഡിന്റെ പുസ്തകം.
ഖാന് ശൈഖൂനിനിലെ രാസായുധ ആക്രമണത്തെ തുടര്‍ന്നാണ് സിറിയയിലേക്ക് സൈന്യത്തെ അയച്ച് ബഷാറിനെ വധിക്കാന്‍ പദ്ധതിയിട്ടത്. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോട് ഇക്കാര്യം ട്രംപ് അഭ്യര്‍ഥിച്ചുവെന്നും എന്നാല്‍ പിന്നീട് ഇരുവരും നടത്തിയ സംഭാഷണത്തിലൂടെ ഈ പദ്ധതി അവസാനിപ്പിക്കുകയായിരുന്നു. ഫിയര്‍: ട്രംപ് ഫിയര്‍ ഇന്‍ ദി വൈറ്റ് ഹൗസ് എന്ന പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തലുകളുള്ളത്.
ഈ മാസം 11ന് പുറത്തിറക്കാനിരിക്കുന്ന പുസ്തകം ട്രംപ് ഭരണകൂടത്തിനെതിരേ നിരവധി ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. ട്രംപിനെ ചീഫ് സ്റ്റാഫ് ജോണ്‍ കെല്ലി വിഡ്ഢിയെന്ന് ആക്ഷേപിച്ചെന്നും പുസ്തകത്തിലുണ്ട്.
എന്നാല്‍ പുസ്തകത്തിനെതിരേ തുടര്‍ച്ചയായ ട്വീറ്റുകളുമായി ട്രംപ് രംഗത്തെത്തി. ജിം മാറ്റിസ്, ജോണ്‍ കെല്ലി എന്നിവരുമായി ബന്ധപ്പെട്ടുള്ള വുഡ്വാര്ഡിന്റെ വെളിപ്പെടുത്തല്‍ കെട്ടിച്ചമച്ചതാണെന്നും ഇത് പൊതുസമൂഹത്തോടുള്ള വഞ്ചനയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നിരവധി കളവുകളാലും വ്യാജ വിവരങ്ങളും ഉള്‍പ്പെടുത്തിയ പുസ്തകം വിശ്വാസ യോഗ്യമല്ലാതായെന്ന് ട്രംപ് പറഞ്ഞു.
വാര്‍ട്ടര്‍ ഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്നതില്‍ നിര്‍ണായക പങ്കുവഹിച്ച് മാധ്യമപ്രവര്‍ത്തനാണ് വുഡ്വാര്‍ഡ്. യു.എസ് പ്രമുഖ രാഷ്ട്രീയ വിദഗ്ധന്‍ കൂടിയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."