സപ്ലൈകോ അരിക്കടകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച അരിക്കടകളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കോതമംഗലം ടൗണിലും ,അടിവാട് കവലയിലും,നെല്ലിക്കുഴിയിലും നിലവിലുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് സമിപമാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ അരിക്കടകള്‍ തുറന്നിട്ടുള്ളത്. അരിക്കടകളില്‍ മട്ട അരി 5 കിലോ വീതം കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ ലഭിക്കും കിലോക്ക് 24 രൂപയാണ് വില.ജയ അരിയും 5 കിലോ വീതം കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ കിലോക്ക് 25 രൂപ നിരക്കില്‍ ലഭിക്കും. പച്ചഅരി 5 കിലോക്ക് 23 രൂപയാണ് വില.ഇതും കാര്‍ഡ് ഒന്നിന് 5 കിലോ വീതമാണ് ലഭിക്കുക. ഇതിനു പുറമേ റേഷന്‍ പുഴുക്കലരിയും ലഭിക്കും.ഒരു റേഷന്‍ കാര്‍ഡിന് മാസത്തില്‍ 10 കിലോ അരിയാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്.
കോതമംഗലം ടൗണില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭാധ്യക്ഷ മഞ്ജു സിജു അധ്യക്ഷയായിരുന്നു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.നൗഷാദ്, നഗരസഭാംഗം പ്രിന്‍സി എല്‍ദോസ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ചെയര്മാന് കെ.എം.ഇബ്രാഹിം, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി.നടരാജന്, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എ.കോയാന്, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ ചിന്നമ്മ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.അടിവാട് കവലയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ.അബ്ബാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.പി.മുഹമ്മദ്, എ.എ രമണന്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ബി.മുഹമ്മദ് ഷാഫി, എം.എം.ബക്കര്‍, സരിതാസ് നാരായണന് നായര്‍, എന്നിവര്‍ പ്രസംഗിച്ചു.
നെല്ലിക്കുഴിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷ യായിരുന്നു. ജില്ലാ പഞ്ചായത്തംഗം കെ.എം. പരീത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.ഇ.നാസര്‍, സഹീര്‍ കോട്ടപ്പറമ്പില്‍, സല്‍മ ജമാല്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എം.മജീദ്, പി.കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."