HOME
DETAILS
MAL
ഗൗരി ലങ്കേഷ് ജീവിച്ചിരുന്നുവെങ്കില്‍ അര്‍ബന്‍ മാവോവാദി ആക്കുമായിരുന്നുവെന്ന് ജിഗ്നേഷ് മേവാനി
backup
September 05 2018 | 19:09 PM
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇപ്പോഴും ജീവിച്ചിരുന്നുവെങ്കില്‍ അവരെ അര്‍ബന്‍ മാവോവാദിയാക്കി സര്‍ക്കാര്‍ മുദ്രകുത്തുമായിരുന്നുവെന്ന് ഗുജറാത്ത് എം. എല്‍.എ ജിഗ്നേഷ് മേവാനി.
ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജിഗ്നേഷ്. പാവങ്ങള്‍ക്കുവേണ്ടിയായിരുന്നു അവര്‍ എഴുത്തിലൂടെ ശബ്ദിച്ചിരുന്നത്. ദാബോല്ക്കറിന് എന്താണ് സംഭവിച്ചത് അത് തന്നെയാണ് ഗൗരി ലങ്കേഷിനും സംഭവിച്ചത്. എതിര് ശബ്ദങ്ങള്‍ ഇല്ലാതാക്കുകയെന്നതാണ് മോദിയുടെ തന്ത്രങ്ങള്‍. ഭരണകര്‍ത്താക്കളുടെ വലതുപക്ഷ അജണ്ടക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.
ലങ്കേഷ് പത്രിക പുനഃപ്രസിദ്ധീകരണവും ജിഗ്നേഷ് മേവാനി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."