കുറവുകള്‍ തടസമായില്ല; വിഷ്ണുവിന്റെ വിജയത്തിന് എ പ്ലസിന്റെ തങ്കതിളക്കം
കൂത്താട്ടുകുളം : ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് വിഷ്ണു നേടിയ പത്താം ക്ലാസ് പരീക്ഷാ വിജയത്തിന് പത്തരമാറ്റ് തിളക്കം. കൂത്താട്ടുകുളം ദേവമാതാക്കുന്ന് പാലശേരില്‍ മനോഹരന്റെയും ബിന്ദുവിന്റെയും, മൂത്ത മകനായ വിഷ്ണുവിന് പോളിയോ വന്ന് രണ്ട് കാലുകളും കൈകളും തളര്‍ന്ന അവസ്ഥയിലാണ്.
കൂത്താട്ടുകുളം ഹൈസ്‌കൂളിലാണ് പഠിക്കുന്നത് .ശാരീരിക വിഷമതകളും അസുഖങ്ങളും മൂലം നിരവധി ദിവസം ക്ലാസ് നഷ്ടപ്പെട്ടെങ്കിലും 72 ശതമാനം മാര്‍ക്കോടെയാണ് വിജയം.ഇഷ്ട വിഷയമായ ഐ ടി ക്ക് എ പ്ലസും, ഇംഗ്ലീഷ്, കെമിസ്ടി, മലയാളം തുടങ്ങിയവക്ക് ബി പ്ലസും നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് എടുത്ത് ഇതേ സ്‌കൂളില്‍ പ്ലസ് വണ്ണിന് ചേരണം, ജോലി സമ്പാദിക്കണം, രോഗിയായ അച്ഛനേയും അമ്മയേയും സംരക്ഷിക്കണം, പത്താം ക്ലാസ് ജയിച്ചിട്ടും വീട്ടിലെ സാഹചര്യങ്ങള്‍ മൂലം തുടര്‍പഠനം നിര്‍ത്തി പണിക്കു പോകുന്ന അനുജനെ സഹായിക്കണം ഇതെല്ലാമാണ് വിഷ്ണുവിന്റെ ഇനിയുള്ള ലക്ഷ്യങ്ങള്‍.
2007 ല്‍ കൂത്താട്ടുകുളം ബി.ആര്‍.സി യിലെ റിസോഴ്‌സ് അധ്യാപകരാണ് കൂത്താട്ടുകുളം ഗവ യു.പി സ്‌കൂളിലെ ഒന്നാം ക്ലാസിലേക്ക് വിഷ്ണുവിനെ എത്തിച്ചത്. നിലത്തിഴഞ്ഞ് നടന്ന ഏഴു വയസുകാരന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചത് അവിടെ നിന്നാണ്. ഭാഗികമായി ചലനശേഷിയുള്ള വലതു കൈയില്‍ പെന്‍സില്‍ പിടിച്ച് എഴുതിത്തുടങ്ങിയ വിഷ്ണു രണ്ടാം ക്ലാസു മുതല്‍ ഏഴുവരെ ക്ലാസില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.ക്ലാസിലും പുറത്തുമെല്ലാം അധ്യാപകരും സഹപാഠികളും കൈത്താങ്ങുമായി ഒപ്പമുണ്ടായിരുന്നു. ഓപ്പറേഷനും ഫിസിയോ തെറാപ്പിയും, ആശുപത്രികളും മരുന്നുമായിട്ടായിരുന്നു പ്രൈമറി വിദ്യാഭ്യാസം. തുടര്‍ച്ചയായുണ്ടാകുന്ന അസുഖങ്ങളും, ജീവിത സാഹചര്യങ്ങളും മുതിര്‍ന്ന ക്ലാസുകളിലെ പഠനത്തെയും കാര്യമായി ബാധിച്ചിരുന്നു.
ജയത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഏറ്റവുമധികം സന്തോഷിക്കുന്നത് ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ പഠിച്ച കൂത്താട്ടുകുളം ഗവ. യു.പി സ്‌കൂളിലേ അധ്യാപകരാണ്. മുന്‍ പ്രധാനാധ്യാപകരായ എ.ഇ രാജമ്മ, കെ വി ബാലചന്ദ്രന്‍ ,ഹെഡ്മിസ്ട്രസ് ആര്‍ വത്സലാ ദേവി, എ ബി ജയശ്രി,നിനതോമസ്, സാറാമ്മ, ജെസി ജോണ്‍,കെ വി ബീന, റിസോഴ്‌സ് അധ്യാപകന്‍ എല്‍ദോ ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിഷ്ണുവിന്റെ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്ന് മധുരം നല്‍കി.തുടര്‍ പഠനത്തിനാവശ്യമായ സഹായങ്ങളും നല്‍കിയാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."