രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് കര്‍ഷക റാലി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി തലസ്ഥാന നഗരിയില്‍ കൂറ്റന്‍ കര്‍ഷക റാലി. ഭരണസിരാകേന്ദ്രത്തെ പിടിച്ചു കുലുക്കിയ മസ്ദൂര്‍ സംഘര്‍ഷ് റാലിയില്‍ ഡല്‍ഹിയെ ചെങ്കടലാക്കി മാറ്റി. തൊഴിലാളികള്‍, കര്‍ഷകര്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവരെല്ലാം റാലിയില്‍ പങ്കെടുത്തു.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുക, മിനിമം കൂലി 18,000 രൂപയാക്കുക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക, സാമൂഹിക സുരക്ഷയുടെയും ഭക്ഷ്യ സുരക്ഷയുടെയും ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി.പി.എം പോഷക സംഘടനകളായ സി.ഐ.ടി.യു, അഖിലേന്ത്യാ കിസാന്‍ സഭ, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂനിയന്‍ എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. രാം ലീല മൈതാനിയില്‍ നിന്ന് പാര്‍ലമെന്റിന് മുന്‍പിലേക്കാണ് റാലി നടത്തിയത്.
തൊഴിലുറപ്പ് പദ്ധതിപ്രകാരം ഈ വര്‍ഷം തൊഴിലാളികള്‍ക്ക് ലഭിച്ചത് 27 ദിവസത്തെ ജോലിയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയ നല്ല നാളുകള്‍ (അച്ചാ ദിന്‍) ഇതാണോയെന്ന് അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂനിയന്‍ പ്രസിഡന്റ് എസ്. തിരുനാവക്കരശ് ചോദിച്ചു.
കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെങ്കില്‍ ആളിപ്പടരുന്ന പ്രതിഷേധമായി മാറുമെന്ന് സി.ഐ.ടി.യു ജന.സെക്രട്ടറി തപന്‍ സെന്‍ മുന്നറിയിപ്പ് നല്‍കി.
പാര്‍ലമെന്റിന് മുന്‍പില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ റാലിയാണ് ഇന്നലെ നടന്നത്. 1.5 ലക്ഷം പേരാണ് റാലിയില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 മുതല്‍ 30 വരെ കര്‍ഷകരുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടന്ന ലോങ് മാര്‍ച്ചിനു ശേഷം നടന്ന ഏറ്റവും വലിയ റാലിയാണ് ഇന്നലെ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."