എഫ്.സി.ഐ ഗോഡൗണ്‍ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക്
പയ്യോളി: ഫുഡ് കോര്‍പറേഷന്റെ 21 ഗോഡൗണുകളും സ്വകാര്യമേഖലയ്ക്ക് നല്കുന്നതിനെതിരേ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേയ്ക്ക്. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ക്ക് ഗോഡൗണുകളുടെ നടത്തിപ്പ് ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
ഇതിന്റെ ഭാഗമായി 1500ഓളം താല്‍ക്കാലിക തൊഴിലാളികളെ ഇതരസംസ്ഥാനങ്ങളിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഏത് സംസ്ഥാനത്താണ് ജോലിചെയ്യാന്‍ താല്‍പ്പര്യമുള്ളതെന്ന് വ്യക്തമാക്കി അപേക്ഷ സമര്പിക്കാന് തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ള നോട്ടിസ് പിരിച്ചുവിടല്‍ നോട്ടിസായിട്ടാണ് തൊഴിലാളികള്‍ കാണുന്നത്. തൊഴിലാളികളുടെ നിലനില്പിനെ ചോദ്യംചെയ്യുന്ന വിധത്തിലാണ് മാനേജ്മെന്റ് സ്വീകരിച്ച് വരുന്ന നടപടികള്‍. അടുത്ത മാസംതന്നെ വന്‍കിട കമ്പനികള്‍ ഇവിടുത്തെ ഗോഡൗണുകളുടെ നിയന്ത്രണം ഏറ്റെടുക്കും. വര്‍ഷങ്ങളായി ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് പകരമായി പുതിയ തൊഴിലാളികളായിരിക്കും ഇവിടുത്തെ ഗോഡൗണുകളിലെത്തുക.
എഫ്.സി.ഐയുടെ 226 ഡിപ്പോകളിലും 15 ദിവസത്തിനകം തൊഴിലാളികളുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കണമെന്നാണ് മാനേജ്മെന്റ് നല്‍കിയിരിക്കുന്ന കര്‍ശനനിര്‍ദേശം.
നാട്ടില്‍തന്നെ ദിവസവേതനിരക്കില് ജോലി ചെയ്യാന്‍ പ്രയാസപ്പെടുന്ന അവസരത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറി ജോലിചെയ്യുന്നത് തൊഴിലാളികള്‍ക്ക് വളരെ ബുദ്ധിമുട്ടാകും. ഇതോടെ തൊഴിലാളികള്‍ സ്വയം ജോലിയില്‍നിന്ന് പിരിഞ്ഞ് പോകുമെന്നാണ് മാനേജ്മെന്റ് കണക്കുകൂട്ടല്‍. നിലവിലെ കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു പലപ്പോഴായി നടന്നിട്ടുള്ളതാണ്.
മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരേ എല്ലാ ഡിപ്പോകളിലും സമരം ആരംഭിച്ചിട്ടുണ്ട്. തിക്കോടിയില്‍ 16 മുതല്‍ അസിസ്റ്റന്റ് മാനേജരുടെ ഓഫിസിനുമുന്‍പില്‍ ധര്‍ണ നടക്കുകയാണ്. 28 മുതല്‍ എഫ്.സി.ഐക്ക് പുറത്ത് പന്തല്‍കെട്ടി അനിശ്ചികാല സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."