ചികിത്സാ പിഴവ്: ഡോക്ടര്‍മാര്‍ക്കെതിരേ ന്യൂനപക്ഷ കമ്മിഷനില്‍ പരാതി
മലപ്പുറം: ചികിത്സാപിഴവ് അരോപിച്ച് തൃശൂര്‍മെഡിക്കല്‍ കോളജിലേയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേയും രണ്ടുഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനില്‍ പരാതി. വേദന സംഹാരിയോ അനസ്‌തേഷ്യയോ നല്‍കാതെ മൂത്രനാളിയില്‍ സ്‌റ്റെന്റ് കയറ്റി എന്നതാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ യൂറോളജിസ്റ്റിനെതിരേയുള്ള പരാതി. പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി, ജനറല്‍ ഫിസിഷ്യന്‍ എന്നിവരടങ്ങുന്ന വിദഗ്ധസമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. പികെ ഹനീഫ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
ചികിത്സാപിഴവ് മൂലം ആരോഗ്യ നില വഷളായതായി കാണിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സര്‍ജനെതിരേ രോഗിയുടെ മകനാണ് പരാതി നല്‍കിയത്. സംഭവത്തില്‍ വിദഗ്ധസമിതി രൂപീകരിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഉത്തരവ് നല്‍കി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്നലെ നടന്ന സിറ്റിങിലാണ് രണ്ടുപരാതികളും ലഭിച്ചത്. 24 പരാതികളാണ് ഇന്നലെ കമ്മിഷന്‍ പരിഗണിച്ചത്. 10 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."