പ്രൈവറ്റ് ബസ് ജീവനക്കാര്‍ കൂലിവര്‍ധന ആവശ്യപ്പെട്ട് സൂചനാ പണിമുടക്ക് നടത്തി
അങ്കമാലി: അങ്കമാലി കാലടി അത്താണി കൊരട്ടി മേഖലയിലെ പ്രൈവറ്റ് ബസ്സ് ജീവനക്കാര്‍ കൂലിവര്‍ദ്ധന ആവശ്യപ്പെട്ട് സൂചനപണിമുടക്ക് നടത്തി.
ജീവനക്കാരുടെ സേവനവേതനം പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 13 ന് ഡിമാന്റ് നോട്ടീസ് തൊഴിലാളി സംഘടനകള്‍ നല്‍കിയിരുന്നു. ബസ്സ് ഉടമ സംഘടനകളുടെ ഭാഗത്ത് നിന്നും യൂണിയനുകളുമായി ചര്‍ച്ച് നടത്തിയെങ്കിലും യാതൊരു വിധ ഒത്തു തീര്‍പ്പുവ്യവസ്ഥകളും ഇല്ലാത്തത് മൂലമാണ് ഈ മേഖലയില്‍ സ്വകാര്യ ജീവനക്കാര്‍ ഒന്നടങ്കം സൂചനപണിമുടക്ക് നടത്താന്‍ ഇടയായത് എന്ന് ഐ.എന്‍.ടി.യു. സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി പോള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ നടത്തിയ പ്രകടനവും പൊതുസമ്മേളവും ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015 ജനുവരി മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍വേജസ് പ്രകാരമുള്ള വേതനവര്‍ദ്ധനവ് ഈ മേഖലയില്‍ നടപ്പിലാക്കണം എന്നതാണ് ജീവനക്കാരുടെ മുഖ്യ ആവശ്യം ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബസുടമ സംഘടനകള്‍ ഒരു ബസില്‍ മൂന്ന് ജിവനക്കാര്‍ക്കും കൂടി നൂറ് രൂപയുടെ വര്‍ദ്ധനവ് നല്‍കൂ എന്ന പിടിവാശിയാണ് ഈ പണിമുടക്കിന് പ്രധാന കാരണം മറ്റ് മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഫെയര്‍ വേജസ് പ്രകാരമുള്ള ഡ്രൈവര്‍ക്ക് 1027, കണ്ടക്ടര്‍ക്ക് 1008 , ഡോര്‍ ചെക്കര്‍ക്ക് 988 എന്നിങ്ങിനെ കൂലി ലഭ്യമാകുമ്പോള്‍ ഈ മേഖലയില്‍ 800 , 625, 530, എന്നീ രീതിയിലാണ് വേതനം ലഭ്യമാകുന്നത്. സൂചനാ പണിമുടക്ക് ഉള്‍കൊണ്ട് ഉടമകള്‍ ആവശ്യമായ വേതനവര്‍ദ്ധവ് നല്‍കാത്ത പക്ഷം അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നും അദ്ധേഹം പറഞ്ഞു.
സി.ഐ.ടി.യു ജില്ലാ ജോയിന്‍ സെക്രട്ടറി പി.ജെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബി.എം എസ് അഡ്വ.വി.എന്‍ സുഭാഷ്, കെ.പി പോളി, സി.എ ജോസ്, ടി.പി ജിജു, പി.എ മത്തായി, പി.കെ പൗലോസ് , ഡേവീസ് , കെ.എസ് വിനോജ്, അജി കുമാര്‍,ടി.കെ. സുരേഷ്, എന്‍. ജിനിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."