കെ.എസ്.ഡി.പിയില്‍ 100 കോടിയുടെ വികസനം സാധ്യമാക്കും: മന്ത്രി
ആലപ്പുഴ : കെ.എസ്.ഡി.പി.യില്‍ സര്‍ക്കാര്‍ 100 കോടി രൂപയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പങ്കെടുത്ത ഫാക്ടറിയിലെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ആരോഗ്യരംഗത്ത് ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമാക്കിമാറ്റാനാണ് നടപടികള്‍ തുടങ്ങിയിട്ടുള്ളത്. 60 കോടി രൂപയ്ക്കുള്ള ഓര്‍ഡര്‍ സംസ്ഥാനത്ത് നിന്ന് തന്നെ കെ.എസ്.ഡി.പിയ്ക്ക് നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്നും ഓര്‍ഡറുകള്‍ സ്വീകരിച്ചുവരുന്നു.
മലബാര്‍ സിമന്റ്‌സില്‍ മൂന്നുമണിക്കൂര്‍ ഷിഫ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്നുള്ള സിമന്റ് സഹകരണസംഘങ്ങളുടെ സഹായത്തോടെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കും.
നിലവില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന എക്‌സല്‍ ഗ്ലാസ് പ്രവര്‍ത്തിക്കുന്നിടത്ത് മറ്റ് വ്യവസായ സംരഭങ്ങള്‍ തുടങ്ങും.
സ്വകാര്യ മേഖലയുടെ സഹകരണവും ഇതിനായി തേടുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."