നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: കുടുംബ പ്രശ്നങ്ങളും കാരണമായി, ഭര്‍ത്താവും മാതാവുമടക്കം നാലുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിന് പുതിയ വഴിത്തിരിവ്. ആത്മഹത്യക്കു കാരണം കുടുംബ പ്രശ്നങ്ങള്കൂടിയുണ്ടെന്നാണ് സൂചന. ആത്മഹത്യ ചെയ്ത ലേഖയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലിസ് കണ്ടെടുത്തു.
വീടിന്റെ മുറിയുടെ ചുമരില്‍ പതിച്ച നിലയിലായിരുന്നു കത്ത്. തന്റെയും മകളുടേയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
ഭര്‍ത്താവ് ചന്ദ്രന്, ചന്ദ്രന്റെ മാതാവ്, സഹോദരി മറ്റൊരു ബന്ധു എന്നിവര്‍ക്കുനേരെയാണ് ആത്മഹത്യാക്കുറിപ്പില്‍ സൂചനയുള്ളത്. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനേയും പൊലിസ് കസ്റ്റഡിയിലെടുത്തു.
ഭര്‍ത്താവ് ചന്ദ്രന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. ഗള്‍ഫില്‍ ആയിരുന്ന ചന്ദ്രന് വീട് ജപ്തിയിലേക്കു നീങ്ങിയപ്പോഴും ഒന്നും ചെയ്തില്ലെന്നും ഗള്‍ഫില്‍ നിന്നയച്ച പണം താനും മകളും ധൂര്‍ത്തടിച്ചു എന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. ഭര്‍ത്താവ് അമ്മയും സഹോദരിയും മാത്രം പറയുന്നതു മാത്രമേ ഭര്‍ത്താവ് കേള്‍ക്കാറുള്ളൂ എന്നും കത്തില്‍ സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."