ശ്രീമദ് ഭാഗവത സത്രത്തിന് ഇന്ന് സമാപനം
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ നടന്നുവരുന്ന മുപ്പത്തിനാലാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് ഇന്ന് സമാപനമാകുന്നു. ക്ഷേത്രനഗരിയെ ഉത്സവലഹരിയിലാക്കി നടന്ന ഭാഗവത മഹാസത്രത്തില്‍ പങ്കെടുക്കാന്‍ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് അമ്പലപ്പുഴയിലേക്കെത്തിയത്.
വിവിധ ദിവസങ്ങളിലായി പ്രശസ്ത പണ്ഡിതര്‍ പ്രഭാഷണങ്ങളും അവതരിപ്പിച്ചു.ഇന്ന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണന്‍ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. നാരായണീയ പാരായണ പുരസ്‌കാരം, നവയുവ ആചാര്യ പുരസ്‌കാരം എന്നിവയും ചടങ്ങില്‍ ഗവര്‍ണര്‍ വിതരണം ചെയ്യും.
മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി സെക്രട്ടറി ടി.ജി പത്മനാഭന്‍ നായര്‍ സത്രസന്ദേശവും, പ്രസിഡന്റ് എം.കെ കുട്ടപ്പ മേനോന്‍ സത്ര വിളംബരവും നടത്തും. എം.പി മാരായ കെ.സി വേണുഗോപാല്‍ ഡോ.ശശി തരൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."