HOME
DETAILS
MAL
സര്‍ക്കാരിനെതിരായ പ്രത്യക്ഷസമരം യു.ഡി.എഫ് നിര്‍ത്തുന്നു
backup
September 28 2020 | 08:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ യു.ഡി.എഫ് പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളെത്തുടര്‍ന്ന് നടത്തിയ സമരങ്ങള്‍ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മാത്രമല്ല, പ്രതിഷേധക്കാര്‍ക്കും തടയാനെത്തിയ പൊലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതും ഏറെ ആശങ്കയുയര്‍ത്തിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വൈകീട്ട് നാലു മണിയ്ക്കാണ് യോഗം. ലോക്ഡൗണിലേക്ക് നീങ്ങാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷം സഹകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."