പ്രളയം: സര്‍ക്കാര്‍ പ്രഖ്യാപനം കടലാസില്‍; മന്ത്രിമാര്‍ തമ്മിലടിക്കുന്നുവെന്ന് എം.പി
ചേര്‍ത്തല: സര്‍ക്കാര്‍ പ്രഖ്യാപിച്ചതൊന്നും പ്രളയബാധിതര്‍ക്ക് നല്‍കാതെ ജില്ലയില്‍ മന്ത്രിമാര്‍ തമ്മിലടിയും വാചക കസര്‍ത്തും നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച മേഴ്സിരവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വ്വതും നഷ്ടപെട്ടു ദുരിതകയത്തിലായ ജനങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങളാണാവശ്യം.
ജനങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുമ്പോഴും അതിനുസാഹയകരമാകുന്നതരത്തില് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വയലാര്‍ എം.കെ കൃഷ്ണന് സ്മാരക ലൈബ്രറിഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അധ്യക്ഷയായി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഷമീനഷഫീഖ്,രാഷ്ട്രീയ കാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഡി.സി.സി പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി സെക്രട്ടറി എം.കെ അബ്ദുള്‍ഗഫൂര്‍ഹാജി, കെ.പി.സി സി നിര്‍വാഹക സമിതിയംഗം സി.കെ.ഷാജിമോഹന്‍,യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എസ്.ശരത്,ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ആര് രാജേന്ദ്രപ്രസാദ്, സുജ ജോഷ്വോ, ഉഷാസദാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ ദേവകീകൃഷ്ണ ഭവനിലെ സ്മൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളുമടക്കം നിരവധി പേര് പുഷ്പാര്‍ച്ചന നടത്തി. വയലാര്‍ രവി എം.പി, എം.കെ ജിനദേവ്,എ.എ ഷുക്കൂര്‍,നഗരസഭ ചെയര്മാന് പി. ഉണ്ണികൃഷ്ണന്,മധുവാവക്കാട്, ആര്.ശശിധരന്,ടി.എച്ച് സലാം,ജണിതച്ചാറ, സി.ഡി ശങ്കര്‍, സജികുര്യാക്കോസ് തുടങ്ങിയവര്‍ പുഷ്പാര്ച്ചനക്കത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."