HOME
DETAILS

മകന്‍ ഇറക്കിവിട്ട വൃദ്ധയെ പുനരധിവസിപ്പിക്കാന്‍ നിര്‍ദ്ദേശം

  
backup
September 06 2018 | 04:09 AM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%af

തിരുവനന്തപുരം: മകന്‍ സ്വന്തം വീട്ടില്‍ നിന്നും ഇറക്കിവിട്ട വൃദ്ധയെ വീട് തുറന്നു കൊടുത്ത് സുരക്ഷിതമായി താമസിപ്പിക്കാന്‍ കേരള വനിതാ കമ്മിഷന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം തൈക്കാട് റെസ്റ്റ്ഹൗസില്‍ നടന്ന അദാലത്തിലാണ് തീരുമാനം. എത്രയും വേഗം വൃദ്ധയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് അയിരൂര്‍ പൊലിസ് സ്റ്റേഷന്‍ എസ്.ഐയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫെയ്ന്‍ നിര്‍ദ്ദേശിച്ചു.
മകനിലും മരുമകളിലും നിന്ന് ജീവനും സ്വത്തിനും സംരംക്ഷണം ആവശ്യപ്പെട്ടാണ് വൃദ്ധ വനിതാ കമ്മിഷനെ സമീപിച്ചത്. തനിക്കിനി പോകാനിടമില്ലെന്ന് പറഞ്ഞ് അവര്‍ കമ്മിഷനു മുമ്പാകെ പൊട്ടിക്കരഞ്ഞു. വീടും വസ്തുവും മകന് എഴുതി വെച്ചെങ്കിലും മരണം വരെ മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കണമെന്ന് പ്രമാണത്തില്‍ വ്യക്തമാക്കിയിട്ടും മകന്‍ തന്നെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും അസഭ്യം പറഞ്ഞ് തറയില്‍ തള്ളിയിട്ടതായും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ കമ്മിഷന്‍ ഇടപെട്ടത്. ഭര്‍ത്താവിനോടൊപ്പം ഒരുമിച്ച് താമസിക്കാന്‍ അമ്മായിയമ്മയും ഭര്‍ത്തൃസഹോദരിയും അനുവദിക്കുന്നില്ലെന്നും വിവാഹമോചനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ മുഴുവന്‍ കമ്മിഷനും മുമ്പാകെ വിളിച്ചു വരുത്താനും അദാലത്തില്‍ തീരുമാനമായി.
രണ്ടര വര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിപ്പിക്കാനും അദാലത്തിന് കഴിഞ്ഞു.
കുറ്റവിമുക്തയാണെന്ന് ബോധ്യമായതിനു ശേഷവും മേലുദ്യോഗസ്ഥക്കെതിരേ സോഷ്യല്‍മീഡിയയില്‍ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയരായ കീഴ്ജീവനക്കാരെ വിളിച്ചുവരുത്താനും അദാലത്തില്‍ തീരുമാനിച്ചു.
നൂറ് പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. മുപ്പത്താറെണ്ണം തീര്‍പ്പായി. ഏഴ് കേസുകളില്‍ പൊലിസ്, റെവന്യൂ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു. മൂന്നു കേസുകളില്‍ കൗണ്‍സലിങ് നല്‍കാനും തീരുമാനിച്ചു. കക്ഷികള്‍ ഹാജരാവാതിരുന്നതും മറ്റുമായ 54 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago