HOME
DETAILS
MAL
ഓണ്‍ലൈന്‍ തട്ടിപ്പ്: നെട്ടൂര്‍ സ്വദേശിയുടെ 38,000 രൂപ നഷ്ടമായി
backup
May 15 2019 | 17:05 PM
മരട്: എസ്.ബി.ഐ ബാങ്ക് അധികൃതര്‍ എന്ന വ്യാജേന ഫോണ്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈവശപ്പെടുത്തി നെട്ടൂര്‍ സ്വദേശിയുടെ 38,000 രൂപ തട്ടിയെടുത്തു. മുന്‍ വൈറ്റില ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി ആന്റണി മാസ്റ്ററുടെ മകന് സജിത്തിന്റെ പണമാണ് നഷ്ടപ്പെട്ടത്.
എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് പരിധി നാല്‍പ്പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം ആക്കി ഉയര്‍ത്തി തരാം എന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. കാര്‍ഡിന്റെ 16 അക്ക നമ്പര്‍ തട്ടിപ്പു സംഘം പറയുകയും തുടര്‍ന്ന് ഫോണില്‍ വന്ന ഒ.ടി.പി നമ്പര്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് പേടിഎമ്മിലേക്ക് ആദ്യം 30,000 രൂപയും പിന്നീട് 8000 രൂപയും തട്ടിപ്പുസംഘം മാറ്റിയെടുത്തു. സൈബര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."