യു.എസുമായി യുദ്ധം ഉണ്ടാകില്ലെന്ന് അലി ഖാംനഈ
തെഹ്‌റാന്‍: ചെറുത്തുനില്‍പിന്റെ പാതയാണ് ഇറാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നും യു.എസുമായി യുദ്ധമുണ്ടാകില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ.
ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രഭാഷണത്തിലാണ് മേഖലയിലെ യുദ്ധഭീതി കുറയ്ക്കുന്ന പ്രസ്താവന അദ്ദേഹം നടത്തിയത്. നേരത്തെ യു.എസിന്റേത് മനശാസ്ത്രയുദ്ധം മാത്രമാണെന്ന് പറഞ്ഞ് ഇറാന്‍ വിപ്ലവ ഗാര്‍ഡ് തലവന്‍ യുദ്ധസാധ്യത തള്ളിക്കളഞ്ഞിരുന്നു. അതേസമയം ആണവപദ്ധതികളുടെ കാര്യത്തില്‍ യു.എസുമായി ഇനി ചര്‍ച്ചയില്ലെന്നും ഖാംനഈ വ്യക്തമാക്കി.
അതിനിടെ 2015ല്‍ യു.എസ് ഉള്‍പ്പെടെ ആറു വന്‍ശക്തിരാഷ്ട്രങ്ങളുമായുണ്ടാക്കിയ ആണവകരാറിലെ ചില നിര്‍ദേശങ്ങള്‍ ഇറാന്‍ അവസാനിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി ഇസ്‌ന റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ഉത്തരവു പ്രകാരമാണിത്.
കരാര്‍ പ്രകാരം 300 കിലോഗ്രാം വരെ മാത്രമേ സമ്പുഷ്ട യുറേനിയം ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. 130 ടണ്‍ സാന്ദ്രജലം ഉല്‍പാദിപ്പിക്കാനും അനുവാദമുണ്ട്. രാജ്യത്തിന്റെ ആവശ്യത്തിലധികമുള്ളത് സംഭരിച്ചുവയ്ക്കാനോ വില്‍ക്കാനോ ഇനി ഇറാന് സാധിക്കും. ഇനി മുതല്‍ സമ്പുഷ്ട യുറേനിയവും സാന്ദ്രജലവും ഉല്‍പ്പാദിപ്പിക്കാന്‍ ഇറാന് യാതൊരു പരിധിയുമില്ലെന്ന് ആണവ സമിതിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം 60 ദിവസത്തിനകം യു.എസ് ഉപരോധത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ വന്‍ശക്തി രാജ്യങ്ങള്‍ തയാറായില്ലെങ്കില്‍ കൂടിയ അളവില്‍ യുറേനിയം ഉല്‍പ്പാദിപ്പിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."