ദുരിതാശ്വാസനിധിയില്‍ നിന്നും ജില്ലയില്‍ വിതരണം ചെയ്ത് 4.4 കോടി
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സംയുക്തമായാണ് തുക വിതരണം ചെയ്യുന്നത്
പാലക്കാട് :പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ധനസഹായമായി ജില്ലയില്‍ നിന്നും ഇതുവരെ വിതരണം ചെയ്തത് 4,43,45000 രൂപ. 6353 കുടുംബങ്ങള്‍ക്കായാണ് ഈ തുക വിതരണം ചെയ്തത്.
ധനസഹായത്തിനായി ജില്ലയില്‍ 7244 അപേക്ഷകളാണ് ആകെ ലഭിച്ചിരിക്കുന്നത്. അപേക്ഷകരില്‍ 3490 പേര്‍ക്ക് 10000 രൂപയും മറ്റ് അപേക്ഷകര്‍ക്ക് നാശനഷ്ടത്തിന്റെ തോത് അനുസരിച്ചുമാണ് തുക വിതരണം ചെയ്യുന്നത്.
പാലക്കാട് താലൂക്കിലെ 1148 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ചിറ്റൂര്‍ താലൂക്കില്‍ 744 കുടുംബങ്ങളെയും ഒറ്റപ്പാലം താലൂക്കില്‍ 1410 കുടുംബങ്ങളെയും മണ്ണാര്‍ക്കാട് 657 കുടുംബങ്ങളെയും ആലത്തൂര്‍ 725 കുടുംബങ്ങളെയും പട്ടാമ്പിയില്‍ 2560 കുടുംബങ്ങളെയും പ്രളയബാധിതമായി കണക്കാക്കിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സംയുക്തമായാണ് തുക വിതരണം ചെയ്യുന്നത്. ദുരന്തസാധ്യത കണക്കിലെടുത്ത് ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കുകയും നാശനഷ്ടങ്ങളുണ്ടാവതിരിക്കുകയും ചെയ്തവര്‍ക്ക് 1000 രൂപയും ധനസഹായം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."