പടനിലം പാലം പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണം: യൂത്ത് ലീഗ്
നരിക്കുനി: യാത്രക്കാരെയും നാട്ടുകാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന പടനിലം പാലം ഉടന്‍ വീതി കൂട്ടി പുനര്‍ നിര്‍മിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരത്തിനു യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. 'പടനിലം പാലം ഉടന്‍ പുനര്‍ നിര്‍മിച്ച് ബുദ്ധിമുട്ട് പരിഹരിക്കുക' എന്നാവശ്യപ്പെട്ട് മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ വലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുവള്ളി-കുന്ദമംഗലം നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തിയിലാണു പാലം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊടുവള്ളി നിയോജക മണ്ഡലം മുന്‍ എം.എല്‍.എ വി.എം ഉമര്‍ മാസ്റ്റര്‍ പാലത്തിനായി അഞ്ചര ക്കോടിയുടെ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടണ്ടായില്ല. പ്രതിഷേധ വലയത്തില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റാഫി ചെരച്ചോറ അധ്യക്ഷനായി. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി മുഹമ്മദന്‍സ്, യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസുഫ് പടനിലം, കെ. കുഞ്ഞാമു, ബാബു മോന്, എ.പി നാസര്‍ മാസ്റ്റര്‍, ഒ.കെ ഇസ്മായീല്‍, വി.സി റിയാസ് ഖാന്,റിയാസ് എടത്തില്‍, അബു കൊട്ടക്കാവയല്‍, ഒ. സലീം, റഉൂഫ് പന്നൂര്, പി.സി മുഹമ്മദ, അസ്ഹറുദ്ധീന്, അന്‍വര്‍, ഷറഫുദ്ദീന്, നവാസ് ഇല്ലത്ത്, അനീസ്, യഹ് യ എടത്തില്‍, മുനീര്‍ മുക്ക്, ഷാഫി ആരാമ്പ്രം സംസാരിച്ചു. ജന.സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ട്രഷറര്‍ മുനീര്‍ പുതുക്കുടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."