പറവകള്‍ക്കായി കൃഷിയിറക്കി വിദ്യാര്‍ഥികള്‍
കുന്ദമംഗലം: കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പറവകള്‍ക്കായി കൃഷിയിറക്കി വിദ്യാര്‍ഥികള്‍.
ചാമ, വരക്, പനി വരക്, റാഗി തുടങ്ങിയ വിത്തുകളാണ് സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് നട്ടത്. പരിസ്ഥിതി ക്ലബ്, എന്‍.എസ്.എസ്, എസ്.പി.സി, ജെ.ആര്.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയ എല്ലാ വിഭാത്തില്‍പെട്ട വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. അന്യം നിന്നുപോയികൊണ്ടിരിക്കുന്ന ചെറുധാന്യങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതോടൊപ്പം പ്രോട്ടീനുള്ള ഭക്ഷണം ലഭ്യമാക്കുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കൃഷിക്ക് നേതൃത്വം നല്കുന്ന പി.ടി.എ വൈസ് പ്രസിഡന്റ് റിജുല പറഞ്ഞു. വിത്ത് പാകുന്നത് മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍ തന്നെ ചെയ്യും. വിത്ത് പാകമായി കഴിഞ്ഞാല്‍ കൊയ്യാതെ ദാന്യങ്ങള്‍ പക്ഷികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും. കോയമ്പത്തൂരിലെ പരിസ്ഥിതി പ്രവര്‍ത്തക ബിന്ദു ഗൗരിയാണ് വിത്ത് നല്‍കിയത്. പരിസ്ഥിതി പ്രവര്ത്തകന് പ്രഫ. ശോഭീന്ദ്രന് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാര്‍ അധ്യക്ഷനായി. കെ.പി രാജീവ്, ജയപ്രകാശ് സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് വി. പ്രേമരാജന്‍ മാസ്റ്റര്‍ സ്വാഗതവും കെ.ടി ഹരികൃഷ്ണന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."