കാലവര്‍ഷക്കെടുതി റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കൊടുവള്ളി മണ്ഡലത്തില്‍ ഒന്നരക്കോടി അനുവദിച്ചു
താമരശ്ശേരി: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കൊടുവള്ളി മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണം പെട്ടെന്നുതന്നെ ആരംഭിക്കുന്നതിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.
മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ പരപ്പന്‍പൊയില്‍ - പുന്നശ്ശേരി, എളേറ്റില്‍ വട്ടോളി - കാരക്കുന്നത്ത് റോഡ് (73 ലക്ഷം), കാപ്പാട് - തുഷാരഗിരി റോഡ് (5 ലക്ഷം), പന്നൂര്‍ - നരിക്കുനി, നെല്ലേരിതാഴം - പുന്നശ്ശേരി റോഡ് (10 ലക്ഷം), ആരാമ്പ്രം - കാഞ്ഞിരമുക്ക് റോഡ് (5 ലക്ഷം), കരുവന്‍പൊയില്‍ - ആലുന്തറ റോഡ് (5 ലക്ഷം), പരപ്പന്‍പൊയില്‍ - കത്തറമ്മല്‍, ചോയിമഠം - ചേപ്പാല റോഡ് (5 ലക്ഷം), പരപ്പന്‍പ്പൊയില്‍ - പുന്നശ്ശേരി - കാക്കൂര്‍ റോഡ് (5 ലക്ഷം), കളരാന്തിരി - ആവിലോറ - കത്തറമ്മല്‍ - ചോയിമഠം - ആനപ്പാറ റോഡ് (5 ലക്ഷം), നെല്ലാങ്കണ്ടി - എളേറ്റില്‍ വട്ടോളി റോഡ് (5 ലക്ഷം), പടനിലം - നരിക്കുനി റോഡ് (5 ലക്ഷം), കോടിയോട്ടുതാഴം - ഓടുപാറ - പാലങ്ങാട് റോഡ് (5 ലക്ഷം), പുത്തൂര്‍ - വെളിമണ്ണ റോഡ് (5 ലക്ഷം), താമരശ്ശേരി - ചുങ്കം ബൈപ്പാസ് (3 ലക്ഷം), മലപുറം - തലയാട് റോഡ് (10 ലക്ഷം), പൈമ്പാലശ്ശേരി - മടവൂര്‍മുക്ക് റോഡ് (5 ലക്ഷം) എന്നീ റോഡുകളാണ് അടിയന്തര പ്രധാന്യത്തോടുകൂടി പുനരുദ്ധീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."