HOME
DETAILS

'കുട്ടികളുടെ മരണ വിവരം പറയാന്‍ ശരീഫ് അടുത്തു ചെന്നിരുന്നപ്പോള്‍ സഹല ചോദിച്ചു മക്കളെ ഇപ്പം കൊണ്ടുവരില്ലേന്ന്, മക്കളെ ഹുദവിയോ വഫിയ്യയോ ആക്കണമെന്ന് അവള്‍ പലതവണ പറഞ്ഞിരുന്നു'

  
backup
September 29 2020 | 10:09 AM

nc-shareef-news-29-9-2020

 

കോഴിക്കോട്: ആരോഗ്യ വകുപ്പിന്റേയും സ്വകാര്യ അശുപത്രികളുടേയു അനാസ്ഥ കാരണം തന്റെ രണ്ടും കുട്ടികളും മരണപ്പെട്ടുവെന്ന വിവരം അറിയിക്കാന്‍ ഭര്‍ത്താവ് ശരീഫ് അടുത്തു ചെന്നപ്പോള്‍ സഹല ചോദിച്ചു മക്കളെ ഇപ്പം കൊണ്ടുവരില്ലേന്ന്, എനിക്ക് അവരെ കാണണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ ചികിത്സയിലായിരുന്ന സഹലയോട് വിവരം പറയാന്‍ ശരീഫ് പാടുപെടുകയായിരുന്നു. മരണം വിവരം പറയാന്‍ പല തവണ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അവസാനം അവര്‍ പോയെന്ന് പറഞ്ഞപ്പോള്‍ അവള്‍ കണ്ണുകള്‍ തുടച്ച് താഴേക്ക് നോക്കുകയാരിന്നു. ആണ്‍കുട്ടികളാണെങ്കില്‍ അവരെ ഹുദവിയും പെണ്‍കുട്ടികളാണെങ്കില്‍ അവരെ വഫിയ്യയുമാക്കണമെന്ന് പലവട്ടം സഹല പറഞ്ഞിരുന്നുവെന്ന് മഞ്ചേരി സുപ്രഭാതം ലേഖകനുംകൂടിയായ ശരീഫ് പറഞ്ഞു.

മരണവിവരം സഹലയെ അറിയിക്കാന്‍ ഷരീഫ് മെഡിക്കല്‍ കോളജ് അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതുപ്രകാരം മെഡിക്കല്‍ കോളജ് ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷമാണ് കുഞ്ഞുങ്ങളുടെ മരണവിവരം സഹലയെ അറിയിക്കാന്‍ ഷരീഫിന് അനുമതി കിട്ടിയത്. 15 മിനിറ്റ് സമയമാണ് ഷരീഫിന് ലഭിച്ചത്. ദമ്പതികള്‍ ഏറ്റവുമധികം ഭയപ്പെട്ട കാര്യം എങ്ങിനെ അവതരിപ്പിക്കുമെന്ന് അറിയാതെ ഒരുനിമിഷം ഷരീഫ് കുഴഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞൊപ്പിച്ച ശരീഫ്, പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങളുടെ സഹായത്തോടെയാണ് സഹലയെ വിവരം ധരിപ്പിച്ചത്. ശരീഫ് മുഖേന സഹലയുമായി ഫോണില്‍ സംസാരിച്ച ഹാഷിറലി തങ്ങള്‍, അവര്‍ക്ക് ഉപദേശങ്ങളും ആശ്വാസവചനങ്ങളും നല്‍കി.

മറവുചെയ്യാനായി കൊണ്ടുപോവുമ്പോള്‍ മാത്രമാണ് കന്നി പ്രസവത്തിലെ കുഞ്ഞുങ്ങളെ ഇനിയൊരിക്കലും കാണില്ലെന്ന സത്യം സഹല അറിഞ്ഞത്. കഫന്‍പുടയില്‍ പൊതിഞ്ഞ് ആറടി മണ്ണിലേക്ക് കണ്‍തുറക്കാ കണ്‍മണികളെ വക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ഇതുവരെ കാണാത്ത മുഖമായിരുന്നു സഹലയുടെ മനസില്‍ മുഴുവനും. ഭര്‍ത്താവ് ഇക്കാര്യം സഹലയോട് അറിയിച്ചപ്പോള്‍ ഉറ്റുവീഴാന്‍ കണ്ണീരില്ലായിരുന്നു അവളുടെ കണ്ണില്‍. വേദന കൊണ്ട് പുളഞ്ഞ സഹലക്ക് മെഡിക്കല്‍ കോളജും ആശുപത്രികളും ചികില്‍സ നിഷേധിച്ചപ്പോള്‍ തന്നെ കണ്ണീര്‍ വറ്റിയിരുന്നു.

കൊവിഡിന്റെ പേരില്‍ മഞ്ചേരി മെഡിക്കല്‍ കോളജും സ്വകാര്യ ആശുപത്രികളും ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരിച്ച സുപ്രഭാതം ലേഖകന്‍ എന്‍.സി ഷരീഫ് സഹല ദമ്പതികളുടെ ഇരട്ട കുട്ടികളെ ഇന്നലെ രാവിലെ 11.30നാണ് മറവുചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു. 10 മിനിറ്റ് സമയം മാത്രമാണ് ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 months ago