സ്റ്റേഡിയം വിവാദം: പ്രതിഷേധ സവാരി നടത്തി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍
തിരൂര്‍: രാജീവ് ഗാന്ധി സ്മാരക നഗരസഭാ സ്റ്റേഡിയം ഫീസീടാക്കി പ്രഭാതസവാരിക്കാര്‍ക്കും കായിക പരിശീലകര്‍ക്കും തുറന്നു നല്‍കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ പ്രതിഷേധ സവാരി നടത്തി. യു.ഡി.എഫ് കൗണ്‍സിലര്‍മാരെ കൂടാതെ യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന് പ്രതിഷേധ സവാരി ഉദ്ഘാടനം ചെയ്തു. പ്രഭാത സവാരിക്ക് ഫീസീടാക്കാനുള്ള നഗരസഭാ തീരുമാനം പിന്‍വലിക്കണമെന്ന്
പ്രതിപക്ഷമായ യു.ഡി.എഫ് ആവശ്യപ്പെട്ടു. ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരേ രംഗത്തുവന്ന എ.ഐ.വൈ.എഫ് നേതൃത്വം അവരുടെ പാര്‍ട്ടിയില്‍പ്പെട്ട രണ്ട് അംഗങ്ങള്‍ കൂടി വോട്ട് ചെയ്താണ് ഫീസീടാക്കാനുള്ള തീരുമാനം കൗണ്‍സിലില്‍ ഇടതു മുന്നണി പാസാക്കിയെടുത്തതെന്നും മറക്കരുതെന്ന് കെ.പി ഹുസൈന് പറഞ്ഞു. സി.എം അലിഹാജി, കല്പ്പ ബാവ, പി.ഐ റൈഹാനത്ത്, പി.കെ.കെ തങ്ങള്‍, വി.ആയിശക്കുട്ടി, എ.കെ സൈതാലിക്കുട്ടി, കെ.കെ സലാം മാസ്റ്റര്‍ സംസാരിച്ചു. കെ.അബൂബക്കര്‍, കണ്ടാത്ത് ഇസ്മാഈല്‍, കെ.കെ റിയാസ്, സി. ജൗഹര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."