ദുരിതാശ്വാസ പ്രവര്‍ത്തനം മുതലെടുക്കാനുള്ള സി.പി.എം ശ്രമം അപലപനീയം: ഡി.സി.സി
മലപ്പുറം: ജില്ലയിലും സംസ്ഥാനത്തും ജനങ്ങള്‍ ഒരു മനസ്സോടെ ദുരിതം അതിജീവിക്കാന്‍ അസാമാന്യമായ ഐക്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കാനുമുള്ള സി.പി.എം ശ്രമം അപലപനീയമെന്ന് ഡി.സി.സി.
കേരളത്തിന്റെ ഐക്യവും സഹോദര്യവും നിലനിര്‍ത്താന്‍ ഉത്തരവാദിത്വപൂര്‍ണമായ നിലപാട് ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നിര്‍വാഹക സമിതി യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കെ.പി.സി.സി ഏറ്റെടുത്ത ദുരിതബാധിതര്‍ക്ക് ആയിരം വീടിന്റെ പദ്ധതി വിശദീകരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കുന്ന 11ലെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാനും സാമൂഹ്യ പെന്‍ഷന്‍ നിഷേധിച്ചതിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ഓഫിസിന് മുന്നില്‍ 13ന് ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി വി.എ കരീം,് ഇ. മുഹമ്മദ് കുഞ്ഞി, വീക്ഷണം മുഹമ്മദ്, അഡ്വ. ബാബു മോഹന കുറുപ്പ്, വല്ലാഞ്ചിറ ഷൗക്കത്തലി, എന്‍.എ മുബാറക്ക്, കെ.പി നൗഷാദലി, അസീസ് ചീരാന്‍തൊടി, പി. നസറുള്ള, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."