HOME
DETAILS
MAL
കൈയുറയുടെ വിലയില്‍ കൈപൊള്ളുന്നു
backup
September 30 2020 | 04:09 AM
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ വ്യാപനത്തെ ചെറുക്കാനുപയോഗിക്കുന്ന കൈയുറകള്‍ക്ക് അന്യായ വിലയീടാക്കി സ്വകാര്യ കമ്പനികള്‍.
കൊവിഡ് കേസുകള്‍ നാമമാത്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫെബ്രുവരിയില്‍ 50 ജോഡി കൈയുറകളുടെ പാക്കറ്റിന് 650 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 950 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഇത്തരം കൈയുറകള്‍ വില കൂടിയതോടെ കഴുകി പുനരുപയോഗിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ഇങ്ങനെ ഉപയോഗിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളിന് വിരുദ്ധവുമാണ്. ഈ കൊള്ള തുടരുമ്പോഴും തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. ശുചീകരണത്തൊഴിലാളികള്‍, പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ജീവനക്കാരും, ഹോട്ടലുകളുള്‍പ്പെടെ ഭക്ഷ്യ ഉല്‍പ്പാദന -വില്‍പന കേന്ദ്രങ്ങളിലെ ജീവനക്കാര്‍, കറന്‍സി കൈകാര്യം ചെയ്യുന്ന ബാങ്കുകളുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കൈയുറകള്‍ ഉപയോഗിക്കുന്നുണ്ട്.
കൈയുറ നിര്‍മാണത്തിന്റെ പ്രധാന അസംസ്‌കൃത വസ്തുവായ റബര്‍ പാലില്‍നിന്ന് സംസ്‌കരിച്ചെടുക്കുന്ന ലാറ്റക്‌സിന് ദിനംപ്രതി വിലയിടിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അന്യായമായ വില വര്‍ധനയെന്നതും ശ്രദ്ധേയമാണ്. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ കാലയളവു മുതല്‍ ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് വില അമിതമായി വര്‍ധിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. അമിതവിലയീടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എബി ഐപ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."