വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
ചെറുപുഴ: ടൂര്‍ പാക്കേജില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചെറുപുഴ അരിയിരുത്തിയിലെ അലവേലില്‍ ഷമീമിനെ (28) ആണ് പൊലിസ് പിടികൂടിയത്. ഒന്നാംപ്രതിയും ഷമീമിന്റെ സഹോദരനുമായ ഷമീര്‍, ചെറുപുഴ കോസ്മോ ട്രാവല്‍സിലെ ഷിജാദ് എന്നിവര്‍ ഒളിവിലാണ്.
2017 നവംബര്‍ മുതല്‍ 2018 ജൂലൈ വരെ ഇന്ത്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ടൂര്‍ പാക്കേജില്‍ വിമാന ടിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയതെന്നാണ് പരാതി. ഖത്തറില്‍ ജോലി ചെയ്യുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ മലബാര്‍ അടുക്കളയിലെ അംഗങ്ങളാണു തട്ടിപ്പിനിരയായതെന്ന് പൊലിസ് പറഞ്ഞു.
കോഴിക്കോട് പയ്യോളി സ്വദേശികളായ പാലക്കുനി യൂനുസ്, നജീബ് എന്നിവര്‍ നല്കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ചെറുപുഴയില്‍ നിന്നാണു ഷമീം അറസ്റ്റിലായത്. ഒന്നരക്കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. എസ്.ഐ എം.എന്‍ ബിജോയി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഇ.വി വിനോദ് കുമാര്‍, കെ. പ്രകാശന്, രതീഷ് കുന്നൂല്‍ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."