ഉന്നത വിദ്യാഭ്യാസരംഗത്ത് പുത്തനുണര്‍വേകാന്‍ എ പ്ലസ് ക്ലബ്
കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടുകയും ഉന്നത വിദ്യാഭ്യാസ രംഗത്ത് അതേ വിജയം കൈവരിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യം മനസിലാക്കി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എ പ്ലസ് ക്ലബ് കാസര്‍കോട് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു.
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളിലും ബിരുദ-ബിരുദാനന്തര പരീക്ഷകളിലും ജില്ലയിലെ വിദ്യാര്‍ഥികളുടെ വിജയ നിരക്ക് താരതമ്യേന കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികളെ ഗവേഷണ രംഗത്തേക്കും മറ്റു ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലേക്കും എത്തിക്കുന്നതിനായി ജൂനിയര്‍, സീനിയര്‍, മെന്റര്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള മെമ്പര്‍ഷിപ്പുകളുമായാണ് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഐ.സ്.ആര്‍.ഒ, നാവിക അക്കാദമി പോലെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പഠന യാത്രകളും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ് ക്ലാസുകളുമാണ് തുടക്കത്തില്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍.
വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘം ക്ലബിനു മാര്‍ഗ നിര്‍ദ്ദേശം നല്‍കും. ക്ലബിന്റെ ലോഗോ കലക്ടര്‍ കെ. ജീവന്‍ ബാബു പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലുള്ള ഒരു കാല്‍വയ്പ് നടത്തിയ വിദ്യാര്‍ഥികളെ കലക്ടര്‍ അഭിനന്ദിച്ചു. ഭാരവാഹികളായി സഹീര്‍ അദ്‌നാന്‍ (പ്രസിഡന്റ്, എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). ബര്‍ണറ്റ് റോസ് (സെക്രട്ടറി, എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). ആര്‍. രഞ്ജിത്ത് (ട്രഷറര്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്‌വണ്‍ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ മെമ്പര്‍ഷിപ്പ് നേടാവുന്നതാണെന്ന് ക്ലബ് പ്രവര്‍ത്തകരായ സൈനബ് ബങ്കര, ഇഖ്‌റാന മുസ്‌കിന്‍, പ്രസന്നകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9995238336, 9020022110.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."