മലയോരത്ത് ഇലകൊഴിച്ചില്‍ രൂക്ഷം; റബര്‍ കര്‍ഷകര്‍ ആശങ്കയില്‍
ആലക്കോട്: കനത്ത ഇലകൊഴിച്ചിലിനെ തുടര്‍ന്ന് മലയോര മേഖലയിലെ പ്രധാന വരുമാനമാര്‍ഗമായ റബര്‍ വ്യവസായം കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നു. ഈ വര്‍ഷത്തെ കനത്തമഴ മൂലം മിക്ക കര്‍ഷകര്‍ക്കും റബര്‍ ടാപ്പിങ് നടത്താന്‍ സാധിച്ചിരുന്നില്ല.
കാലാവസ്ഥ അനുകൂലമാകുന്നതിനിടെ ഇലകൊഴിച്ചില്‍ കൂടി തുടങ്ങിയതോടെ ഇത്തവണ റബറില്‍നിന്നു കാര്യമായ വരുമാനമൊന്നും ലഭിക്കില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിലയും ഉല്‍പാദന ചെലവും തമ്മില്‍ പൊരുത്തപ്പെടാത്തതിനാല്‍ പല കര്‍ഷകരും കുറച്ചു കാലമായി ടാപ്പിങ് തന്നെ നടത്താറില്ല.
ഇല കൂട്ടത്തോടെ കൊഴിയുന്നത് റബര്‍ പാല്‍ ഉല്‍പാദനത്തെ ദോഷകരമായി ബാധിക്കുന്നതാണ് കാരണം. വരുമാനം കുറഞ്ഞതോടെ മേഖലയിലെ ഒട്ടേറെ തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടപ്പെട്ടു. റബറിന്റെ വിലക്കുറവ് തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."