പിഞ്ചോമനകളുടെ കൈത്താങ്ങിന് ഡബ്ല്യു.എം.ഒയുടെ ആദരം
മുട്ടില്‍: പ്രളയത്തിന്റെ അതിജീവനത്തിന് തങ്ങളുടെ 'വലിയ' സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ നല്കി കാരുണ്യത്തിന്റെ മാതൃക കാണിച്ച ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി വിദ്യാര്‍ഥികളെ ഡബ്ല്യു.എം.ഒയും സ്കൂളും ചേര്‍ന്ന് ആദരിച്ചു.
യു.കെ.ജി വിദ്യാര്‍ഥിയായ അബിന്‍ മുഹമ്മദ് തന്റെ കൈവശമുള്ള സമ്പാദ്യപ്പെട്ടിയും, ഗീതാഞ്ജലി എന്ന രണ്ടാം ക്ലാസുകാരി സ്റ്റഡിടേബിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ തുകയും, കുഞ്ഞുനാള് മുതലുള്ള സമ്പാദ്യം നല്കി അംന ഫാത്തിമയും, നാലാം വയസു മുതല്‍ സൂക്ഷിച്ചുവെച്ച മുളങ്കുറ്റിയിലെ സമ്പാദ്യം മുഴുവനായി നല്കി ഏഴാംതരം വിദ്യാര്‍ഥി മുഹമ്മദ് സിനാനുമാണ് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മാതൃകയായത്. അഞ്ചാംതരം വിദ്യാര്‍ഥികളായ ഹാദിലും ഫാദിലും ഉമ്മയോടൊപ്പം മുണ്ടേരി സ്കൂളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം പാകംചെയ്ത് കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഴുകിക്കൊണ്ട് ഏഴുദിവസത്തോളം മുഴുവന്‍ സമയവും ക്യാംപിലുള്ളവര്‍ക്ക് സമാശ്വാസം പകര്‍ന്നിരുന്നു. ആദരിക്കല്‍ ചടങ്ങില്‍ ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, കെ.ഇ അബ്ദുല്‍റൗഫ്, ഇ. സുബൈര്‍, പി. അബ്ദുറസാഖ് എന്നിവര്‍ചേര്‍ന്ന് കുട്ടികള്‍ക്ക് മൊമെന്റോ നല്കി. പ്രിന്‍സിപ്പാള്‍ സാബിറ അബൂട്ടി, മായന്‍ മണിമ, കെ. അഹ്മദ് മാസ്റ്റര്‍, ഡോ. കെ.ടി അഷ്റഫ്, അഡ്വ. എം.സി.എം ജമാല്‍, പ്രൊഫ. സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."