അര്‍ഹതയുണ്ടായിട്ടും ലൈഫ് മിഷനില്‍ നിന്നും പുറത്താക്കിയതായി പരാതി
കാട്ടിക്കുളം: അനര്‍ഹരെ ഉള്‍പ്പെടുത്താന്‍ അര്‍ഹരെ പുറത്താക്കിയതോടെ ലൈഫ് മിഷനിലും പ്രതീക്ഷയില്ലാതെ ഒരു കുടുംബം.
തിരുനെല്ലിയിലെ ഏഴാം വാര്‍ഡ് പനവല്ലിയിലെ തടത്തില്‍ അന്നമ്മയും മാതാവ് മറിയക്കുട്ടിയുമാണ് ഈ ഹതഭാഗ്യര്‍. പതിനെട്ട് വര്‍ഷമായി ഒരു വീടിനായ് സര്‍ക്കാര്‍ ഓഫിസ് വാതിലുകളില്‍ മുട്ടുന്ന ഇവര്‍ മേല്‍ക്കൂര ദ്രവിച്ച് ഇടിഞ്ഞു വീണ പ്ലാസ്റ്റിക്ക് പൊതിഞ്ഞ വീടിനുള്ളിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്.
മറ്റ് കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് വീട് നല്‍കുമ്പോള്‍ തങ്ങളെ ഒഴിവാക്കിയെന്നു പരാതിയുണ്ട് ഇവര്‍ക്ക്. എന്നാല്‍ ഗ്രാമസഭാ ലിസ്റ്റ് മറികടന്നാണ് ക്രമവിരുദ്ധമായി ഭരണ സമിതി ഭവനപദ്ധതി അട്ടിമറിക്കുന്നതെന്നും ആരോപണമുണ്ട്. 25 സെന്റ് ഭൂമിയില്‍ കൂടുതലുള്ളവര്‍ക്ക് വീടില്ലെന്ന് പറയുന്നവര്‍ ഒരേക്കര്‍ കുടുതല്‍ സ്ഥലമുള്ള സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട നിരവധി വ്യക്തികള്‍ക്ക് ഫണ്ട് അനുവദിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
വാസയോഗ്യമായ നല്ല വീടുകള്‍ പൊളിച്ചവര്‍ക്കും വീട് അനുവദിച്ചതായും കുടുംബങ്ങള്‍ പറയുന്നു. ഭവന പദ്ധതി അട്ടിമറിക്കാന്‍ ഭരണകക്ഷിക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും സ്വന്തം മാതാവിനെ ബന്ധുവീട്ടിലാക്കിയാണ് പുറത്ത് തൊഴിലെടുക്കാന്‍ പോകുന്നതെന്നും അന്നമ്മ പറഞ്ഞു.
പ്രായമായ അമ്മയും താനും മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ നാല് വര്‍ഷത്തോളമായി ഭീതിയോടെയാണ് ജീവിക്കുന്നതെന്നും ഇതിന് പരിഹാരം കാണണമെന്നുമാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."