അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളജുകളില്‍ നേരത്തെ ക്ലാസുകള്‍ ആരംഭിക്കും: മന്ത്രി ജലീല്‍
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കുന്നതിനൊപ്പം തന്നെ കോളജുകളിലും ക്ലാസുകള്‍ തുടങ്ങുമെന്ന് മന്ത്രി കെ.ടി ജലീല്‍. സംസ്ഥാന സര്‍വകലാശാലകളുടെയും കോളജുകളുടെയും നിലവാരം അളക്കാന്‍ രൂപീകരിക്കുന്ന സ്റ്റേറ്റ് അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ സെന്റ(സാക്)റിന്റെ പ്രവര്‍ത്തനമാര്‍ഗരേഖക്ക് അന്തിമരൂപം നല്‍കാന്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീല്‍.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചിരുന്ന ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ ഇത്തവണ ജൂണ്‍ 14ന് തുടങ്ങും. ഓഗസ്റ്റ് മൂന്നാം വാരം ആരംഭിക്കാറുള്ള ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ജൂലൈ 24ന് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സാക് നിലവില്‍വരുന്നതോടെ സംസ്ഥാനത്തെ എഴുന്നൂറോളം സ്വാശ്രയ കോളജുകളെ സര്‍വകലാശാലകളുമായി ബന്ധിപ്പിക്കാനാകും. ഇതിനായി സര്‍വകലാശാലകളുടെ ചട്ടം ഭേദഗതി ചെയ്യും.
നാക്ക് 3.5 അക്രഡിറ്റേഷന്‍ ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓട്ടോണമസ് പദവി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്. എയ്ഡഡ് കോളജുകളില്‍ 1,300 പുതിയ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. പകുതി ഈവര്‍ഷം തന്നെ സൃഷ്ടിക്കാനാകും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റും സാക്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും മന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായി. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, അംഗം ഡോ. ബി. ഇക്ബാല്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി രാജന്‍ വര്‍ഗീസ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."